കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളം കണ്ട അതുല്യ നടന്‍ ശ്രീനിവാസന്റെ മകനെന്നതിലുപരി സ്വന്തമായി മലയാള സിനിമയില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ സംവിധായകന്‍ കൂടിയായ താരത്തിന് സാധിച്ചിരുന്നു. ഒട്ടനവധി പരാജയ ചിത്രങ്ങളില്‍ താരം ഭാഗമായിട്ടുണ്ടെങ്കിലും ഇതിന്റെയെല്ലാം പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളിലൂടെ ധ്യാന്‍ വലിയ രീതിയില്‍ ജനപ്രീതി നേടിയെടുത്തിരുന്നു.
നായകനായി പരാജയങ്ങള്‍ ഒരുപാടുണ്ടെങ്കിലും സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ഹിറ്റാക്കി മാറ്റാന്‍ ധ്യാന്‍ ശ്രീനിവാസന് സാധിച്ചിരുന്നു. നിവിന്‍ പോളിയെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2019 ല്‍ പുറത്തിറക്കിയ ലവ് ആക്ഷന്‍ ഡ്രാമ ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രമാണ്.
അജുവര്‍ഗീസ്-നിവിന്‍ പോളി കോമ്പിനേഷനില്‍ റൊമാന്റിക് കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തിന് ശേഷം ധ്യാനിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഒന്നടങ്കം. ധ്യാന്‍ ശ്രീനിവാസന്റെ അടുത്ത സംവിധാന സംരഭത്തെ കുറിച്ച് ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മാതാക്കളിലൊരാളായിരുന്ന വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ധ്യാന്‍ ഇതിനോടകം തന്നെ ഒന്നിലധികം കഥകള്‍ പൃഥ്വിരാജുമായിട്ട് ഡിസ്‌കസ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ ധ്യാനിന്റെ അടുത്ത ചിത്രം ഏതാണെന്ന് അറിയാനാണ് കാത്തിരിക്കുന്നതെന്നും വിശാഖ് പറയുന്നു. ധ്യാന്‍ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് ലോഞ്ച് ചെയ്യുന്നുണ്ടെന്നും അതില്‍ തങ്ങളെല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗമാകേണ്ടി വരുമെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം അന്തരിച്ച ശ്രീനിവാസന്റെ പേരില്‍ പുതിയൊരു പ്രൊഡക്ഷന്‍ ഹൗസ് താരം ആരംഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ബാനറില്‍ പുറത്തുവരുന്ന ആദ്യത്തെ ചിത്രം ധ്യാന്‍ സംവിധാനം ചെയ്യുന്നത് ആയിരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlight: Producer Vishak Subramaniam talks about Dhyan Sreenivasan’s next project as director
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.