'പ്രിയപ്പെട്ടവൻ പിയൂഷ്' കരിക്ക് സീരീസ് റിലീസ് ഡേറ്റ് പുറത്ത്
Entertainment
'പ്രിയപ്പെട്ടവൻ പിയൂഷ്' കരിക്ക് സീരീസ് റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th June 2023, 8:45 pm

‘പ്രിയപ്പെട്ടവൻ പിയൂഷ്’ എന്ന സീരീസിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് ടീം കരിക്ക്. ടീസറിലൂടെയാണ് കരിക്ക് ഡേറ്റ് പുറത്തുവിട്ടത്. ജൂൺ 30 നാണ്‌ ആദ്യ എപ്പിസോഡ് പുറത്തുവരുന്നത്.

ഗൗതം സൂര്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സീരീസ് നിഖിൽ പ്രസാദ് പ്രൊഡ്യൂസ് ചെയ്യും. ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, ആനന്ദം, ഹൃദയം എന്നീചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണി, മാല പാർവതി, കനി കുസൃതി, വിഷ്ണു വിറ്റ്സ്,ആൻ സലിം, അഫ്രീന അസ്സ, അനഘ അശോക്, ജയരാജ് വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

പിയൂഷ് എന്ന ചെറുപ്പക്കാരന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കഥാ സന്ദർഭമായിരിക്കും ഉള്ളടക്കമെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. ജീവന്‍ സ്റ്റീഫനാണ് പിയൂഷ് എന്ന യുവാവായി എത്തുന്നത്.

ബിനോയ് ജോൺ സംവിധാനം ചെയ്ത് കൃഷ്ണൻ ചന്ദ്രൻ, ശബരീഷ് സജിൻ, കിരൺ വിയ്യത്ത് എന്നിവർ തിരക്കഥയും സംഭാഷണവും നിർവഹിച്ച തേങ്ക്സ് ആണ് ഒടുവിൽ പുറത്തിറങ്ങിയ കരിക്കിന്റെ സീരീസ്. കരിക്കിന്റെ റിങ്ങാ റിങ്ങാ റോസാ എന്ന സീരീസിന്റെ രണ്ടാം ഭാഗമാണ് തേങ്ക്സ്.

Content Highlights: Priyapettavan Piyush release date announcement