നാല് കോടി പിഴ അടക്കില്ല; ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ബ്ലാസ്റ്റേഴ്‌സ് രാജ്യാന്തര കോടതിയിലേക്ക്
football news
നാല് കോടി പിഴ അടക്കില്ല; ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ബ്ലാസ്റ്റേഴ്‌സ് രാജ്യാന്തര കോടതിയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th June 2023, 7:55 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(Indian Super League) മത്സരവുമായി ബന്ധപ്പെട്ട എ.ഐ.എഫ്.എഫിന്റെ അച്ചടക്ക നടപടിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് രാജ്യാന്തര കോടതിയിലേക്ക്. ബെംഗളൂരു എഫ്.സിക്കെതിരായ മത്സരം അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഉപേക്ഷിച്ച് മൈതാനം വിട്ട സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് പിഴ അടച്ചിരുന്നില്ല.

🚨🌕| Kerala Blasters have filed an appeal with CAS (Court of Arbitration for Sport, Based in Lausanne, Switzerland) regarding the playoff qualifier match issue.@TOIGoaNews @MarcusMergulhao#KeralaBlasters pic.twitter.com/72GCMYGI2H

— Blasters Zone (@BlastersZone) June 23, 2023

ഇതോടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ കായിക വ്യവഹാര കോടതി(കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ്-സി.എ.എസ്)യില്‍ ബ്ലാസ്‌റ്റേഴ്‌സ് അപ്പീല്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമുള്ള ബോഡിയാണ് സി.എ.എസ് പിഴത്തുക കുറക്കണം എന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴസ് നല്‍കിയ അപ്പീല്‍ എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി ഈ മാസം തള്ളിയിരുന്നു.

ടീമിന് ലഭിച്ച നാല് കോടി പിഴക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും 10 മത്സരത്തില്‍ വിലക്കും എ.ഐ.എഫ്.എഫ് ഏര്‍പ്പെടുത്തിയിരുന്നു.

ഐ.എസ്.എല്ലിലെ ക്വാളിഫയറിലായിരുന്നു പിഴക്കും വിലക്കിനും കാരണമായ വിവാദ മത്സരം നടന്നിരുന്നത്. മത്സരത്തിന്റെ അധിക സമയത്ത് കിട്ടിയ ഫ്രീകിക്ക്ബെംഗളൂരു എഫ്.സി താരം സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്സ് തയ്യാറാകുന്നതിന് മുമ്പ് ഗോളാക്കി മാറ്റിയതും റഫറി അത് ഗോളായി അനുവദിക്കുകയും ചെയ്തതാണ് കോച്ച് ഇവാന്‍ വുകോമനോവിച്ചിനെ ചൊടുപ്പിച്ചത്.

Thank you for making Kerala Blasters FC the most-followed Indian football club on social media. In the recent CIES football observatory survey, we broke through into the list of the 100 most followed football clubs in the world.

None of this would be possible without the… pic.twitter.com/Jf02r0iwVg

— Kerala Blasters FC (@KeralaBlasters) June 22, 2023

സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഇവാനും അപ്പോള്‍ തന്നെ പ്രതിഷേധമറിയിച്ചെങ്കിലും റഫറി തീരുമാനം മാറ്റാന്‍ തയ്യാറാകാതെ നിന്നതോടെ ഇവാന്‍ വുകോമനോവിച്ച് മൈതാനത്ത് നിന്നും കളിക്കാരെ തിരിച്ചുവിളിക്കുകയായിരുന്നു.

Content Highlight: Kerala Blasters to the International Court of Justice against AIFF’s disciplinary action related to the match in the Indian Super League