ഹൈപ്പ് കൂട്ടാനോ കുറക്കാനോ ഞാൻ ശ്രമിക്കുന്നില്ല, ടൊവിനോയുടെ കയ്യിൽ സ്ക്രിപ്റ്റുണ്ട് വാങ്ങി വായിച്ചോളൂ; എമ്പുരാനെ കുറിച്ച് പൃഥ്വി
Entertainment
ഹൈപ്പ് കൂട്ടാനോ കുറക്കാനോ ഞാൻ ശ്രമിക്കുന്നില്ല, ടൊവിനോയുടെ കയ്യിൽ സ്ക്രിപ്റ്റുണ്ട് വാങ്ങി വായിച്ചോളൂ; എമ്പുരാനെ കുറിച്ച് പൃഥ്വി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2024, 3:51 pm

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

ചിത്രത്തിലെ താരങ്ങളുടെ വിവരമൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ടൊവിനോ തോമസ് അടക്കമുള്ള താരങ്ങൾ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എമ്പുരാനെ കുറിച്ച് ചോദിക്കുമ്പോൾ ടൊവിനോ, സ്ക്രിപ്റ്റ് തന്റെ കയ്യിൽ ഉണ്ടെന്ന് പറയാറുണ്ടെന്ന് മാധ്യമ പ്രവർത്തകർ പറയുന്നു. ഇതിനോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്.

ടൊവിനോയുടെ കയ്യിൽ സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ നിങ്ങൾ അത് വാങ്ങി വായിച്ചോള്ളൂവെന്നും അതൊരു സാധാരണ സ്ക്രിപ്റ്റ് ആണെന്നും പൃഥ്വിരാജ് പറയുന്നു. ഫിലിം ഫാക്ടറി ലൈവിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ടൊവിനോയുടെ കയ്യിലുണ്ട് എമ്പുരാന്റെ സ്ക്രിപ്റ്റ്. നിങ്ങൾ വാങ്ങി വായിച്ചോളൂ. അങ്ങനെ ഞെട്ടിക്കുന്ന വലിയ പുതുമയുള്ള സ്ക്രിപ്റ്റ് ഒന്നുമല്ല. അതിന്റെ സ്ക്രിപ്റ്റ് വലിയ ഒന്നാണെന്ന് ഞാൻഎവിടെയും പറഞ്ഞിട്ടില്ല.

ഞാൻ ഒന്നിനും ശ്രമിക്കുന്നിലല്ലോ. ഹൈപ്പ് കൂട്ടാനോ കുറയ്ക്കാനോ ഒന്നും ഞാൻ ശ്രമിക്കുന്നില്ല,’പൃഥ്വിരാജ് പറയുന്നു.

അതേസമയം പൃഥ്വിരാജും ബേസിലും നായകനാവുന്ന ഗുരുവായൂരമ്പല നടയിൽ ഈ മാസം പതിനാറിന് ഇറങ്ങും. ജയജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.

Content Highlight: Prithviraj Talk About Script Of Empuran Movie