മലയാളക്കര മുഴുവന്‍ എമ്പുരാന്റെ പിന്നാലെ പായുകയാണ്. ആദ്യദിവസത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടാന്‍ പലരും ഓടുമ്പോള്‍ ചിത്രത്തില്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച രഹസ്യമെന്തെന്നറിയാന്‍ ചിലര്‍ കാത്തിരിക്കുകയാണ്. ഇന്‍ഡസ്ട്രിയിലെ സകല റെക്കോഡുകളും എമ്പുരാന്റെ വരവോടെ തകരുമെന്ന് ഉറപ്പാണ്. 2025ല്‍ ഇതുവരെ ഒരു വലിയ വിജയമില്ലാതിരുന്ന മോളിവുഡ് എമ്പുരാനിലൂടെ ടോപ് ഗിയറിലേക്ക് കുതിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മോഹന്‍ലാല്‍ സാറും ഞാനും ഒരു രൂപ പോലും ഈ സിനിമയില്‍ നിന്ന് എടുത്തിട്ടില്ല – പൃഥ്വിരാജ്
കുറച്ച് നാളായി ചര്‍ച്ചയിലുള്ളതാണ് എമ്പുരാന്‍ ചിത്രത്തിന്റെ ബഡ്ജറ്റും ചിത്രത്തിനായി സംവിധായകനായ പൃഥ്വിരാജും നായകന്‍ മോഹന്‍ലാലും വാങ്ങിയ പ്രതിഫലവും. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ബഡ്ജറ്റ് എത്രയാണെന്ന് പറഞ്ഞില്ലെങ്കിലും ചിത്രത്തിനായി താനും മോഹന്‍ലാലും ഒരു രൂപപോലും വാങ്ങിയിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാല്‍ എന്ന ഒരാളുടെ ഉറപ്പിന്മേല്‍ ആരംഭിച്ച ചിത്രമാണ് എമ്പുരാനെന്നും സംവിധായകനായ തനിക്ക് വേണ്ടത് എന്താണോ അതെല്ലാം ചെയ്‌തോളൂവെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും പൃഥ്വിരാജ് പറയുന്നു.
മോഹന്‍ലാലിന്റെ കോണ്‍ഫിഡന്‍സില്‍ നിന്നാണ് എമ്പുരാന്‍ സാധ്യമായെതെന്നും ഈ സിനിമക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഓരോ രൂപയും സിനിമയുടെ മേക്കിങ്ങിന് വേണ്ടി മാത്രമാണ് ചെലവായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘മോഹന്‍ലാല്‍ സാറും ഞാനും ഒരു രൂപ പോലും ഈ സിനിമയില്‍ നിന്ന് എടുത്തിട്ടില്ല. മോഹന്‍ലാല്‍ സാര്‍ എന്ന ഒരാളുടെ ഉറപ്പില്‍ പുറത്താണ് ഈ സിനിമ ഉണ്ടാകുന്നത്. നിനക്ക് എന്താണോ വേണ്ടത് അതെല്ലാം ചെയ്‌തോളു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
അദ്ദേഹത്തിന്റെ ആ കോണ്‍ഫിഡന്‍സില്‍ നിന്നാണ് ഈ സിനിമ സാധ്യമായത്. ഈ സിനിമക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഓരോ രൂപയും സിനിമയുടെ മേക്കിങ്ങിന് വേണ്ടി മാത്രമാണ് ചെലവായിട്ടുള്ളത്,’ പൃഥ്വിരാജ് പറയുന്നു.