'മുംബൈ പൊലീസ് തമിഴിൽ ആരെ വെച്ചാകും ചെയ്യുക'; ഒറ്റവാക്കിൽ സൂപ്പർ താരത്തിന്റെ പേര് പറഞ്ഞ് പൃഥ്വിരാജ്
Entertainment news
'മുംബൈ പൊലീസ് തമിഴിൽ ആരെ വെച്ചാകും ചെയ്യുക'; ഒറ്റവാക്കിൽ സൂപ്പർ താരത്തിന്റെ പേര് പറഞ്ഞ് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th June 2022, 8:08 am

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്.

 

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ താൻ അഭിനയിച്ച റോഷൻ ആൻഡ്രൂസ് ചിത്രം മുംബൈ പൊലീസ് തമിഴിൽ ആരെ വെച്ചാകും ചെയ്യുക എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സൂര്യയെ വെച്ചാകും മുംബൈ പൊലീസ് തമിഴിൽ ചെയ്യുക എന്നാണ് പൃഥി പറഞ്ഞത്. താൻ ചെയ്താൽ നന്നാവില്ലേ എന്നും പൃഥി ചിരിച്ചുകൊണ്ട് മാധ്യമ പ്രവർത്തകരോട് ചോദിക്കുന്നുണ്ട്.

വലിയ കയ്യടികളോടെയാണ് പൃഥിയുടെ വാക്കുകളെ വേദി സ്വീകരിക്കുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്സ് എന്നിവയുടെ ബാനറില് ലിസ്റ്റിന് സ്റ്റീഫനും സുപ്രിയ മേനോനും ചേര്ന്നാണ് കടുവ നിര്മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലൻ വേഷത്തിൽ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

ജൂൺ 30ന് റിലീസ്‌ ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില് കുറിച്ചിരുന്നു. കടുവക്കുന്നേല് കുറുവച്ചന് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില് അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന് ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്വഹിച്ചിരിക്കുന്നത്. സായ് കുമാര്, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്ഗീസ്, ഹരിശ്രീ അശോകന്, രാഹുല് മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് ഒബ്രോയ് ചിത്രത്തില് വില്ലനായ ഡി.ഐ.ജിയെ അവതരിപ്പിക്കുന്നു. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: Prithviraj has answered the question of which star would be cast for Mumbai police in Tamil