നടിയും സഹ സംവിധായകയുമായ അംബിക റാവു അന്തരിച്ചു
Obituary
നടിയും സഹ സംവിധായകയുമായ അംബിക റാവു അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 11:59 pm

തൃശൂര്‍: നടിയും സഹ സംവിധായകയുമായ അംബിക റാവു അന്തരിച്ചു. തൃശൂര്‍ സ്വദേശിനിയാണ്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അവര്‍.  സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.

‘കുമ്പളങ്ങി നൈറ്റ്സി’ലെ അമ്മ വേഷത്തലൂടെ അംബിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സഹസംവിധായികയായും മലയാളസിനിമയില്‍ ദീര്‍ഘകാലത്തെ അനുഭവപരിചയം അവര്‍ക്കുണ്ട്.

നിര്‍മാതാവ് എന്‍.എം. ബാദുഷയാണ് മരണ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘അസോസിയേറ്റ് ഡയറക്ടറും ചലച്ചിത്ര താരവുമായിരുന്ന അംബിക റാവു അന്തരിച്ചു. അംബികയുമായി നിരവധി സിനിമകള്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ആദരാഞ്ജലികള്‍,’ എന്നാണ് ബാദുഷ ഫേസ്ബുക്കില്‍ എഴുതിയത്.

കുമ്പളങ്ങി നൈറ്റ്സിന് പുറമെ ലാല്‍ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

CONTENT HIGHLIGHTS: Actress and co-director Ambika Rao has passed away

7