'പ്രേരണ'യ്ക്ക് ജന്മദിനാശംസകളുമായി 'വിക്രമാദിത്യ'; രാധേ ശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Entertainment news
'പ്രേരണ'യ്ക്ക് ജന്മദിനാശംസകളുമായി 'വിക്രമാദിത്യ'; രാധേ ശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th October 2021, 3:21 pm

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയാണ് പൂജ ഹെഗ്‌ഡെ. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.

‘ബാഹുബലി’ നായകന്‍ പ്രഭാസിനൊപ്പം ചെയ്യുന്ന ‘രാധേ ശ്യാം’ ആണ് പൂജയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ തന്റെ സഹതാരത്തിന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രഭാസ്.

ചിത്രത്തിലെ പൂജയുടെ കഥാപാത്രമായ പ്രേരണയുടെ പുതിയ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ജന്മദിനാശംസ നേര്‍ന്നത്.

പ്രഭാസിന് പുറമേ ചിത്രത്തിന്റെ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ 350 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നത്.

2022ല്‍ പൊങ്കല്‍ ദിവസമായ ജനുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഒരേ സമയത്താണ് രാധേ ശ്യാം പുറത്തിറങ്ങുക.

വിക്രമാദിത്യ എന്ന നായക കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിക്കുമ്പോള്‍ പ്രേരണ എന്നാണ് പൂജ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷനും ടി സീരീസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവരും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം ഒരുക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടേതാണ് ശബ്ദ രൂപകല്‍പന.

ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദ്ര. ഛായാഗ്രഹണം മനോജ് പരമഹംസ.

എഡിറ്റിംഗ് നിര്‍വഹിക്കുന്നത് കോട്ടഗിരി വെങ്കിടേശ്വര റാവു. ആക്ഷന്‍ നിക്ക് പവല്‍. നൃത്തം വൈഭവി. കോസ്റ്റിയൂം ഡിസൈനിംഗ് തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍. സന്ദീപ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prabhas through the new poster of movie Radhe Shyam wishes co-actress Pooja Hegde on her birthday