'ബുര്‍ജ് ഖലീഫ' പൂജ പന്തലിലെ ലേസര്‍ ഷോ റദ്ദ് ചെയ്തു
national news
'ബുര്‍ജ് ഖലീഫ' പൂജ പന്തലിലെ ലേസര്‍ ഷോ റദ്ദ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th October 2021, 2:53 pm

കൊല്‍ക്കത്ത: ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ബംഗാളില്‍ ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ നിര്‍മിച്ച പൂജ പന്തലിലെ ലേസര്‍ ഷോ റദ്ദ് ചെയ്തു.

കൊവിഡ് ഭീതിയെ തുടര്‍ന്നാണ് ലേസര്‍ ഷോ റദ്ദ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

എയര്‍പോര്‍ട്ടിന് സമീപമുള്ള ലേസര്‍ ഷോ കാഴ്ചയ്ക്ക് തടസമുണ്ടാക്കുമെന്ന പൈലറ്റുമാരുടെ പരാതിയെ തുടര്‍ന്നാണ് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആള്‍ക്കൂട്ടം തങ്ങളുടെ നിര്‍ദ്ദേശം ചെവികൊള്ളാത്തതുകൊണ്ട് സപ്തമി ദിവസത്തെ ലേസര്‍ ഷോ മാറ്റിവെച്ചെന്നാണ് സംഘാടകര്‍ പറഞ്ഞത്.

ദുബായിലെ 828 മീറ്റര്‍ ബുര്‍ജ് ഖലീഫ ടവറിന്റെ മാതൃകയിലുള്ള 150 അടി വിസ്തീര്‍ണ്ണത്തിലാണ് പൂജ പന്തല്‍ നിര്‍മ്മിച്ചിരുന്നത്.

പൊലീസിനോടും ബന്ധപ്പെട്ട അധികൃതരോടും ബന്ധപ്പെട്ട ശേഷമാണ് ലേസര്‍ ഷോ നിര്‍ത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: ‘Burj Khalifa’ Durga Puja pandal suspends laser show over Covid fears