അഹാനക്കും, എനിക്ക് കിട്ടിയ 'അച്ഛന്‍' എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്; മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൃഷ്ണകുമാര്‍
Malayalam Cinema
അഹാനക്കും, എനിക്ക് കിട്ടിയ 'അച്ഛന്‍' എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്; മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th October 2021, 1:54 pm

നടി അഹാനയുടെ 26ാം ജന്മദിനമാണിന്ന്. അഹാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് അച്ഛന്‍ കൃഷ്ണകുമാര്‍.

അഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛന്‍’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണെന്നും ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദിയെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ എഴുതി.

”നമസ്‌കാരം. എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13. 1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.

1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി അഹാന. അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി.. ‘അച്ഛന്‍’. 26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.

അഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛന്‍’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി, ”കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ എഴുതി.

രാജീവ് രവിയുടെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അഹാന കൃഷ്ണ.

കഴിഞ്ഞ ദിവസം താന്‍ സംവിധായികയാവാന്‍ പോകുന്നെന്ന വിവരം അഹാന ആരാധകരെ അറിയിച്ചിരുന്നു. ജന്മദിനായ ഇന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന തോന്നല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അഹാന.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഷെഫിന്റെ വേഷത്തില്‍ അഹാന നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഒക്ടോബര്‍ 30നാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭം റിലീസ് ചെയ്യുന്നത്.

ഗോവിന്ദ് വസന്തയാണ് തോന്നലിന്റെ സംഗീതം നിര്‍വഹിക്കുന്നത്. നിമിഷ് രവിയുടേതാണ് സിനിമാറ്റോഗ്രഫി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ahaana Birthday Krishnakumar Wish