തിരുവനന്തപുരം: പി.എം ശ്രീ വിവാദം അവസാനിപ്പിച്ചെന്ന സൂചന നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി.എം ശ്രീയില്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നു.
പിന്നാലെ മന്ത്രിസഭാ യോഗത്തിന് നാല് സി.പി.ഐ മന്ത്രിമാരും എത്തുകയും ചെയ്തു. പിന്നാലെയാണ് ബിനോയ് വിശ്വം പ്രതികരണവുമായി രംഗത്തെത്തിയത്.
പി.എം ശ്രീയിലുണ്ടായത് ഇടതുമുന്നിയുടെ ഐക്യത്തിന്റെ വിജയം. ജയപരാജയത്തിന്റെ ക്രെഡിറ്റെടുക്കാന്‍ സി.പി.ഐ ഇല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. സി.പി.ഐയുടെ വിജയമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘പി.എം ശ്രീയെ സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിക്കും. മുന്നണി തീരുമാനവും മുഖ്യമന്ത്രി അറിയിക്കും. വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സി.പി.ഐ ഇല്ല. ജയത്തിന്റെ കാര്യമാണെങ്കില്‍ ഇത് എല്‍.ഡി.എഫിന്റെ വിജയമാണ്. ഇടതുപക്ഷത്തിന്റെ വിജയമാണ്. ഇടതുപക്ഷ ഐക്യത്തിന്റെ വിജയം. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണ്’, ബിനോയ് വിശ്വം പ്രതികരിച്ചു.
നേരത്തെ, പി.എം ശ്രീയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും പ്രതികരിച്ചിരുന്നു.
ഇന്നുനടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നും നടക്കാനിരിക്കുന്ന ചര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷയും അദ്ദേഹം പങ്കിട്ടിരുന്നു.