പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഉടനെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
സംഘര്‍ഷത്തിനിടെ പൊലീസ് അതിക്രമമുണ്ടായെന്നും ഗ്രനേഡും ടിയര്‍ ഗ്യാസും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ സംഘര്‍ഷത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് പുറത്തെത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ഷാഫി പറമ്പില്‍, പ്രവീണ്‍ തുടങ്ങി എട്ട് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയുന്ന 692 സി.പി.ഐ.എം, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
മാരകായുധങ്ങള്‍ ഉപയോഗിച്ചു, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, പൊലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Content Highlight: Perambra clash: Seven UDF activists who threw explosives in custody