അന്നയും റസൂലിനും ശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നു; പന്ത്രണ്ടിലെ റൊമാന്റിക് കപ്പിള്‍സ്
Film News
അന്നയും റസൂലിനും ശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നു; പന്ത്രണ്ടിലെ റൊമാന്റിക് കപ്പിള്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 10:52 pm

ലിയോ തദേവൂസിന്റെ സംവിധാനത്തിലൊരുങ്ങിയ പന്ത്രണ്ട് എന്ന ചിത്രം കഴിഞ്ഞ ജൂണ്‍ 24നാണ് റിലീസ് ചെയ്തത്. വിനായകന്‍, ദേവ് മോഹന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും നേടുന്നത്. തികച്ചും പുതിയൊരു കാഴ്ചാനുഭവമാണ് പന്ത്രണ്ട് പ്രേക്ഷകര്‍ക്ക് പന്ത്രണ്ട് നല്‍കിയത്.

വിനായകന്റേയും ഷൈനിന്റേയും പ്രകടനമാണ് പന്ത്രണ്ടിന്റെ നട്ടെല്ല്. അന്ത്രോ, പത്രോ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ഇരുവരും അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം തന്നെ എടുത്ത് പറയേണ്ട പേരാണ് ശ്രിന്ദയുടേതും. പത്രോയുടെ ഭാര്യയായ സിസിലിയാണ് ശ്രിന്ദയുടെ കഥാപാത്രം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമയില്‍ ഗംഭീരമായി വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിലെ ഒരു സാധാരണ വീട്ടില്‍ നടക്കുന്ന വഴക്കുകള്‍ അതുപോലെ തന്നെ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് കാണാനാവും. ഈ ദമ്പതികള്‍ തമ്മിലുള്ള വഴക്ക് അതിന്റെ മൂര്‍ധന്യത്തിലെത്തുമ്പോള്‍ ശ്രിന്ദയുടെ കഥാപാത്രം വീട് വിട്ട് ഇറങ്ങിപോവുന്നുണ്ട്.

എന്നാല്‍ പത്രോ വീട്ടില്‍ ചെന്ന് ഭാര്യയെ തിരിച്ചുവിളിക്കുന്നതും അവരുടെ സ്‌നേഹപ്രകടനങ്ങളും കണ്ടിരിക്കാന്‍ രസമേറും. പത്രോയുടേയും സിസിലിയുടെയും ദാമ്പത്യജീവിതം മനോഹരമായാണ് ഷൈനും ശ്രിന്ദയും അവതരിപ്പിച്ചത്.

നേരത്തെ അന്നയും റസൂലിലും ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്നു. അന്നയും റസൂലിലും ഇരുവരേയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഷൈനും ശ്രിന്ദയും ഒന്നിച്ചഭിനയിച്ചെങ്കിലും അന്നയും റസൂലിനും ശേഷം വീണ്ടും ഭാര്യയും ഭര്‍ത്താവുമാകുന്നത് പന്ത്രണ്ടിലാണ്.

Content Highlight: pathro and sicily the romantic couples in panthrand bu shine tom chacko and srinda