ഇത് ധ്യാന്‍ ശ്രീനിവാസന്റെ പുതിയ മുഖം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Film News
ഇത് ധ്യാന്‍ ശ്രീനിവാസന്റെ പുതിയ മുഖം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 8:24 pm

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ജയ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ധ്യാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

സക്കീര്‍ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍. കെ. മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. പ്രകാശന്‍ പറക്കട്ടെയാണ് ഒടുവില്‍ പുറത്ത് വന്ന ധ്യാനിന്റെ ചിത്രം. സുനി മാഷ് എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ സിനിമയില്‍ അവതരിപ്പിച്ചത്.

ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ധ്യാന്‍ തന്നെയാണ് നിര്‍വഹിച്ചത്. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എം.എം. എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്ത സിനിമയാണ് പ്രകാശന്‍ പറക്കട്ടെ.

May be an image of 1 person, outdoors and text that says "Geldentillage GOLDEN VILLAGE PRESENTS DHYAN SREENIVASAN AND AS JAILER FILM BY SAKKIRMADATHIL PRODUCED BY K MOHAMMED MAHADEVAN THAMPI RENGANATH RAVE DEEPU JOSEPH UGIN RIYAS PAYYOLI STEPH ZAVIOUR JOSEPH NELL CKAL RASHEED AHAMMED DEESHNDEYRAAHUSAKARL OLDMONKS"

ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലാണ് പുറത്ത് വിട്ടത്. വിജേഷ് പാനന്തൂരും ഉണ്ണി വെല്ലോരയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം വിലാസ് കുമാറും സിമി മുരളിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Content Highlight: jailer first look poster starring dhyan sreenivasan