അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി കേന്ദ്രകഥാപാത്രമായെത്തുന്ന പത്മയുടെ ടീസര്‍ ഇറങ്ങി
Entertainment
അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി കേന്ദ്രകഥാപാത്രമായെത്തുന്ന പത്മയുടെ ടീസര്‍ ഇറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 7:57 pm

കൊച്ചി: അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്മ’യിലെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

അനൂപ് മേനോന്‍ തന്നെയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ടോവിനോ തോമസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ ടീസര്‍ റിലീസ് ചെയ്തത്.

നാല് വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ഒടുവില്‍, താനൊരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുകയാണ് പത്മ എന്ന അനൂപ് മേനോന്‍ ചിത്രത്തിലൂടെയെന്ന് സുരഭി പറഞ്ഞു.

‘ നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു ഇനി സുരഭിക്ക് നല്ല നല്ല സിനിമകള്‍ വരും, നല്ല കഥാപാത്രങ്ങള്‍ തേടി എത്തും എന്നൊക്കെ. നാല് വര്‍ഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവില്‍, ഞാനൊരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുകയാണ് പദ്മ എന്ന അനൂപ് മേനോന്‍ ചിത്രത്തിലൂടെ. അനൂപ് മേനോന്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങള്‍ക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’.
പദ്മ യുടെ ടീസര്‍ പങ്കുവെച്ചുകൊണ്ട് സുരഭി ഫേസ്ബുക്കില്‍ എഴുതി.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ്.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

Content Highlights: Padma Movie teaser released