സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയം പറയുന്ന കിടിലന്‍ പ്രണയകഥ; 'ഒരു വയനാടന്‍ പ്രണയകഥ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
Movie news
സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയം പറയുന്ന കിടിലന്‍ പ്രണയകഥ; 'ഒരു വയനാടന്‍ പ്രണയകഥ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th September 2021, 11:44 am

നവാഗതനായ ഇല്ല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു വയനാടന്‍ പ്രണയകഥ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ചലച്ചിത്ര നിര്‍മ്മാതാവായ ബാദുഷ എന്‍.എം, സംവിധായകരായ സംഗീത് ശിവന്‍, കണ്ണന്‍ താമരക്കുളം തുടങ്ങിയവരുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. എം.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്ല്യാസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി ജയകുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മധു മാടശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

വിജയ് യേശുദാസാണ് ചിത്രത്തിലെ ഗാലങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനിയുടെ വരികള്‍ക്ക് മുരളി അപ്പാടത്താണ് ഈണം നല്‍കിയിരിക്കുന്നത്.

എഡിറ്റിംഗ്: ഇല്ല്യാസ് , സൗണ്ട് എഫക്ട് & മിക്‌സിങ്: കരുണ്‍ പ്രസാദ്, കല: ശിവാനന്ദന്‍, കൊറിയോഗ്രഫി: റിഷ്ധന്‍, മേക്കപ്പ്: മനോജ് മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍: ഷില്‍ട്ടന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷുജാസ് ചിതറ ലൊക്കേഷന്‍ മാനേജര്‍: പ്രസാദ്, സന്തോഷ്, കളറിസ്റ്റ്: ഷാന്‍ ആഷിഫ്.

മോഷന്‍ ഗ്രാഫിക്‌സ്: വിവേക്. എസ്, വി.എഫ്. എക്‌സ്: റാബിറ്റ് ഐ, സ്‌പോട്ട് എഡിറ്റര്‍: സനോജ് ബാലകൃഷ്ണന്‍, ടൈറ്റില്‍ ഡിസൈന്‍: സുജിത്, സ്റ്റില്‍സ്: ജാസില്‍ വയനാട്, ഡിസൈന്‍: ഹൈ ഹോപ്‌സ് ഡിസൈന്‍, സ്റ്റുഡിയോ: സൗണ്ട് ബ്രൂവെറി പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Oru Wayanadan Pranayakadha’s Motion Poster Released