ഇന്നത്തെ ഞാന്‍ ചിലപ്പോള്‍ അന്ന് നടന്ന കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുക മറ്റൊരു രീതിയില്‍ ആയേനെ: നൂറിന്‍
Entertainment
ഇന്നത്തെ ഞാന്‍ ചിലപ്പോള്‍ അന്ന് നടന്ന കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുക മറ്റൊരു രീതിയില്‍ ആയേനെ: നൂറിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 8:50 pm

ഒമര്‍ ലുലു സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നൂറിന്‍ ഷെരീഫ്. സിനിമയില്‍ നായകനായ ബാലു വര്‍ഗീസിന്റെ സഹോദരി ആയിട്ടാണ് നടി അഭിനയിച്ചത്.

പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തിലൂടെയാണ് നൂറിന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പക്വത അന്ന് തനിക്ക് ഉണ്ടായിരുന്നുവെന്നാണ് താന്‍ വിചാരിച്ചിരുന്നതെന്ന് പറയുകയാണ് നൂറിന്‍.

ഇന്നത്തെ താന്‍ ആണെങ്കില്‍ ചിലപ്പോള്‍ അന്ന് നടന്ന കാര്യങ്ങളൊക്കെ ഹാന്‍ഡില്‍ ചെയ്യുക മറ്റൊരു രീതിയില്‍ ആയേനെയെന്നും നടി പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നൂറിന്‍ ഷെരീഫ്.

അഡാര്‍ ലവ് സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പക്വത അന്ന് എനിക്ക് ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്റെ ആദ്യ സിനിമ ഇറങ്ങുന്ന സമയത്ത് എനിക്ക് 20 വയസോ മറ്റോ ആയിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു, എനിക്ക് 26 വയസ് ആകാറായി. ഇന്നത്തെ ഞാന്‍ ആണെങ്കില്‍ ചിലപ്പോള്‍ അന്ന് നടന്ന കാര്യങ്ങളൊക്കെ ഹാന്‍ഡില്‍ ചെയ്യുക മറ്റൊരു രീതിയില്‍ ആയേനെ. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.

അന്ന് എനിക്കുള്ള വിവരവും ചുറ്റുപാടില്‍ നിന്ന് ഞാന്‍ മനസിലാക്കിയ കാര്യങ്ങളും വെച്ചാണ് ഓരോന്നും തീരുമാനിച്ചിരുന്നത്. അന്ന് ഞാന്‍ ആ തീരുമാനങ്ങളൊക്കെ ശരിയാണെന്ന് കരുതി തന്നെയാണ് ഓരോന്നും ചെയ്തത്.

പക്ഷെ പിന്നീടാണല്ലോ അങ്ങനെയൊന്നും ആയിരുന്നില്ല കാര്യങ്ങളെന്ന് മനസിലാക്കുക. ഇപ്പോള്‍ ചിന്തിക്കുകയാണെങ്കില്‍ കുറച്ചു കൂടെ നന്നായി കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യാമായിരുന്നുവെന്ന് തോന്നുന്നു,’ നൂറിന്‍ ഷെരീഫ് പറയുന്നു.

ഒരു അഡാര്‍ ലവ് സിനിമക്ക് ശേഷം തനിക്കും പ്രിയ വാര്യര്‍ക്കും ഇടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നുവെന്നും നടി അഭിമുഖത്തില്‍ പറയുന്നു. തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളൊക്കെ സംസാരിച്ചാല്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും അതറിഞ്ഞപ്പോള്‍ തനിക്ക് ചെറിയ വിഷമം തോന്നിയെന്നും നൂറിന്‍ പറഞ്ഞു. അന്നേ പരസ്പരം പറഞ്ഞു തീര്‍ത്തിരുന്നെങ്കില്‍ ഒരുമിച്ചുള്ള ഒരുപാട് നല്ല മൊമന്റുകള്‍ ചിലപ്പോള്‍ കിട്ടിയേനെ എന്നും നടി പറയുന്നു.


Content Highlight: Noorin Shereef talks about the decisions that she made after the making of the film Oru Adaar Love