'നിഴ'ലിന്റെ സ്റ്റോറി സോംഗ് പുറത്തിറങ്ങി
Entertainment
'നിഴ'ലിന്റെ സ്റ്റോറി സോംഗ് പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th April 2021, 12:33 pm

അപ്പു എന്‍.ഭട്ടതിരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിഴലിന്റെ സ്റ്റോറി സോംഗ് പുറത്തിറങ്ങി. സൂരജ് എസ്. കുറുപ്പാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് നിഴല്‍. എസ്.സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ദീപക് ഡി. മേനോന്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു.

സംവിധായകന്‍ അപ്പു എന്‍. ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് വസ്ത്രാലങ്കാരം.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം.പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Nizhal story song release