എഡിറ്റര്‍
എഡിറ്റര്‍
അയാള്‍ക്ക് വേറെ പണിയൊന്നും ഇല്ല, അതുകൊണ്ടാണ് ഇങ്ങനെ: കൂട്ടം തെറ്റിയ കുരങ്ങന്‍ പരാമര്‍ശനത്തില്‍ ലാലുവിനെ കടന്നാക്രമിച്ച് നിതീഷ് കുമാര്‍
എഡിറ്റര്‍
Tuesday 5th September 2017 10:04am

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണന ലഭിക്കാതെ പോയതിന് പിന്നാലെ കൂട്ടംതെറ്റിയ കുരങ്ങനായി തന്നെ താരതമ്യപ്പെടുത്തിയ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദിന് മറുപടിയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്.

അദ്ദേഹത്തിന് ഇപ്പോല്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊക്കെ സംസാരിക്കുന്നത് എന്നായിരുന്നു നിതീഷിന്റെ പ്രതികരണം.

” നിങ്ങള്‍ ലാലുജിയെ മനസിലാക്കണം. നേതാക്കളെയെല്ലാം സ്വന്തം പോക്കറ്റില്‍ ആണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. എന്നാല്‍ ഇതിന് തയ്യാറാകാത്ത ചിലരുണ്ടെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പറഞ്ഞ് അവരെ വിലകുറച്ച് കാണിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഞങ്ങള്‍ ബീഹാറിന്റെ വികസനം മാത്രമാണ് ലക്ഷ്യമിടുന്നത്. -നിതീഷ് പറയുന്നു.


Dont Miss മരം ചാടുമ്പോള്‍ താഴെ വീണ കുരങ്ങിനെ കൂട്ടാളികള്‍ തിരിഞ്ഞുനോക്കാറില്ല; മോദി സര്‍ക്കാരിന്റെ തിരിച്ചടിയേറ്റ നീതിഷിനെ ട്രോളി ലാലു


കേന്ദ്രമന്ത്രിസഭയില്‍ ജെ.ഡി.യുവിന് പദവിയുണ്ടാകുമെന്നത് മാധ്യമങ്ങളുടെ അനുമാനം മാത്രമാണെന്നും അല്ലാതെ അത്തരമൊരു ആലോചന പാര്‍ട്ടിയ്ക്കകത്ത് ഉണ്ടായിരുന്നില്ലെന്നും നിതീഷ് കുമാര്‍ പറയുന്നു.

ഈ വിഷയം ഞങ്ങള്‍ പരിഗണിച്ചിരുന്നുപോലുമില്ല. മാത്രമല്ല ഒരു പ്രതീക്ഷയും ഞങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നുമില്ല. കേന്ദ്രമന്ത്രിസഭയില്‍ പദവി ഞങ്ങള്‍ ആഗ്രഹിച്ചതല്ല. അത് മാധ്യമങ്ങളുടെ മാത്രം അനുമാനമായിരുന്നു. ഒട്ടും അടിസ്ഥാനമില്ലാത്ത വാര്‍ത്തയായിരുന്നു അത്.

ആരോ കെട്ടിച്ചമച്ചത്. ബി.ജെ.പിയുമായി ഞങ്ങള്‍ അത്തരത്തിലുള്ള ഒരു സംസാരവും നടത്തിയിയിട്ടില്ല. നിങ്ങളുടെ അനുമാനം തെറ്റായെന്ന് മനസിലായതിനാല്‍ തന്നെ ആ ചാപ്റ്റര്‍ അവിടെ അവസാനിപ്പിക്കണം- നീതീഷ് കുമാര്‍ പറയുന്നു.


Dont Miss അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോയെടുത്ത യുവാക്കളെ മര്‍ദ്ദിച്ച സംഭവം: രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെ കേസ്


സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒരാളെ പോലും പരിഗണിക്കാതിരുന്നതിലൂടെ ബി.ജെ.പിക്കുള്ളിലെ തന്റെ സ്ഥാനത്തെ കുറിച്ച് നിതീഷിന് മനസിലായിക്കാണുമെന്നും ഒരുകൂട്ടം കുരങ്ങന്‍മാര്‍ മരത്തില്‍ ഒന്നിച്ചിരുന്ന് ചാടിക്കളിക്കുമ്പോള്‍ അതില്‍ ഒരു കുരങ്ങന്‍ താഴെ വീണാല്‍ പിന്നെ അതിനെ ആരും തിരിഞ്ഞു നോക്കില്ലെന്നുമായിരുന്നു ലാലുവിന്റെ പരിഹാസം.

തങ്ങള്‍ കൊടുത്ത അതേ ബഹുമാനം ബി.ജെ.പിയില്‍ നിന്നും കിട്ടുമെന്ന് നിതീഷ് ഒരിക്കലും കരുതരുതായിരുന്നെന്നും സ്വന്തം ജനതയെ മണ്ടന്‍മാരാക്കി പോയവരെ മറ്റൊരാളും അംഗീകരിക്കില്ലെന്നും ഇത് നിതീഷ് കുമാറിന്റെ വിധിയാണെന്നുമായിരുന്നു ലാലുവിന്റെ പ്രതികരണം.

ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് ബീഹാറിലെ മഹാസഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും പു:നസംഘടനയില്‍ നിരാശയായിരുന്നു ഫലം.

കഴിഞ്ഞയാഴ്ച ബീഹാറില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ വിമത ജെ.ഡി.യു നേതാവ് ശരത് യാദവ് പങ്കെടുത്തതും നിതീഷിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്നുള്ള അവഗണനയും.

Advertisement