എഡിറ്റര്‍
എഡിറ്റര്‍
മരം ചാടുമ്പോള്‍ താഴെ വീണ കുരങ്ങിനെ കൂട്ടാളികള്‍ തിരിഞ്ഞുനോക്കാറില്ല; മോദി സര്‍ക്കാരിന്റെ തിരിച്ചടിയേറ്റ നീതിഷിനെ ട്രോളി ലാലു
എഡിറ്റര്‍
Sunday 3rd September 2017 1:53pm

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം മന്ത്രിസഭാ പുനസംഘടനയില്‍ ഒരു പരിഗണനയും ലഭിക്കാതെ പോയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ട്രോളി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ യാദവ്.

”തന്നെ സത്യപ്രതിജ്ഞാ ചടങ്ങിന് പോലും ക്ഷണിച്ചിരുന്നില്ലെന്ന് നിതീഷ് കുമാര്‍ തന്നെ പറയുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒരാളെ പോലും പരിഗണിക്കാതിരുന്നതിലൂടെ എന്താണ് ബി.ജെ.പിക്കുള്ളിലെ തന്റെ സ്ഥാനമെന്ന് നിതീഷിന് മനസിലായിക്കാണും.

ഇത് ഒരു സാധാരണ കാര്യം മാത്രമാണ്. ഒരുകൂട്ടം കുരങ്ങന്‍മാര്‍ മരത്തില്‍ ഒന്നിച്ചിരുന്ന് ചാടിക്കളിക്കുമ്പോള്‍ അതില്‍ ഒരു കുരങ്ങന്‍ താഴെ വീണാല്‍ പിന്നെ അതിനെ ആരും തിരിഞ്ഞു നോക്കില്ല.

അദ്ദേഹത്തെ ഞങ്ങള്‍ ബഹുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു(മഹാസഖ്യം) ഞങ്ങള്‍ കൊടുത്ത അതേ ബഹുമാനം ബി.ജെ.പിയില്‍ നിന്നും കിട്ടുമെന്ന് നിതീഷ് ഒരിക്കലും കരുതരുതായിരുന്നു. സ്വന്തം ജനതയെ മണ്ടന്‍മാരാക്കി പോയവരെ മറ്റൊരാളും അംഗീകരിക്കില്ല. ഇത് നിതീഷ് കുമാറിന്റെ വിധിയാണ്.


Dont Miss ‘നീറി പുകഞ്ഞ് എന്‍.ഡി.എ’; മന്ത്രിസഭാ പുന:സംഘടനയില്‍ നിതീഷ് കുമാറിനു അതൃപ്തി; പ്രതിഷേധിച്ച് ശിവസേന


ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് ബീഹാറിലെ മഹാസഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും പു:നസംഘടനയില്‍ നിരാശയായിരുന്നു ഫലം.

കഴിഞ്ഞയാഴ്ച ബീഹാറില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ വിമത ജെ.ഡി.യു നേതാവ് ശരത് യാദവ് പങ്കെടുത്തതും നിതീഷിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്നുള്ള അവഗണനയും.

രണ്ടാഴ്ച മുമ്പ് എന്‍.ഡി.എയിലെത്തിയ നിതീഷിന്റെ ജെ.ഡി.യുവിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പാര്‍ട്ടിക്ക് ഉറച്ച പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പുന:സംഘടനയില്‍ ബി.ജെ.പിക്ക് പുറത്തു നിന്നുള്ള ആരെയും പാര്‍ട്ടി പരിഗണിച്ചിട്ടില്ല. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് മോദിയുടെ ഭാഗത്തു നിന്ന് യാതൊരു നിര്‍ദ്ദേശവും ലഭിച്ചില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Advertisement