ട്രാവൽ കോമഡിയുമായി ആസിഫും സുരാജും, ആഷിക് ഉസ്മാൻ ചിത്രം ആരംഭിച്ചു
Entertainment
ട്രാവൽ കോമഡിയുമായി ആസിഫും സുരാജും, ആഷിക് ഉസ്മാൻ ചിത്രം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 1:33 pm

ആഷിക് ഉസ്മാൻ നിർമിച്ച് ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം.

ആഷിക് ഉസ്മാൻ നിർമിച്ച് വമ്പന്‍ ഹിറ്റായി മാറിയ തല്ലുമാല എന്ന ടൊവിനോ ചിത്രത്തിന്റെ അസോസിയെറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ തന്റെ സ്വതന്ത്ര സംവിധാനത്തിൽ ഒരുക്കുന്ന ഈ സിനിമ ഒരു ട്രാവൽ കോമഡി, ഫാമിലി എന്റര്‍ടൈനർ ഗണത്തിൽ ഉള്‍പ്പെടുന്ന ഒന്നാണ്. പൂജയും തുടർന്ന് സ്വിച്ച് ഓൺ കര്‍മ്മവും ഇന്ന് കൊച്ചിയിൽ നടന്നു.

കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു .

എഡിറ്റിങ് – നിഷാദ് യൂസഫ്, ആർട്ട്‌ – ആഷിഖ്. എസ്, ഗാനരചന – വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് – റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി,

സ്റ്റിൽ ഫോട്ടോഗ്രാഫി – രോഹിത്. കെ. സുരേഷ്. കൊറിയോഗ്രാഫർ – പി. രമേഷ് ദേവ്, കോസ്റ്റും ഡിസൈനർ – മഷർ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, വി. എഫ്. എക്സ് – ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ – ഓൾഡ്മങ്ക്. വിതരണം – സെൻട്രൽ പിക്ചേർസ് റിലീസ്. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടൻ പുറത്ത് വിടും.

Content Highlight: New Movie Of Asif Ali And Suraaj Venjaramood