തൈര്‍ സാദം വിറ്റ് മണി ഹീസ്റ്റ് പ്രൊഫസര്‍, മുല്ലപ്പൂ ചൂടി സെക്സ് എജ്യുക്കേഷനിലെ മേവ്; പൊട്ടിച്ചിരിപ്പിച്ച് നെറ്റ്ഫ്ളിക്സിന്റെ പുതിയ പോസ്റ്ററുകള്‍
Entertainment
തൈര്‍ സാദം വിറ്റ് മണി ഹീസ്റ്റ് പ്രൊഫസര്‍, മുല്ലപ്പൂ ചൂടി സെക്സ് എജ്യുക്കേഷനിലെ മേവ്; പൊട്ടിച്ചിരിപ്പിച്ച് നെറ്റ്ഫ്ളിക്സിന്റെ പുതിയ പോസ്റ്ററുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th July 2021, 8:15 pm

നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ചില സീരിസ് പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലെ വളരെ പോപ്പുലറായ ചില സീരിസിലെ കഥാപാത്രങ്ങളെ തമിഴ് സ്റ്റൈലിലും പശ്ചാത്തലത്തിലും അണിയിച്ചൊരുക്കി കൊണ്ടാണ് പോസ്റ്ററുകള്‍ വന്നിരിക്കുന്നത്.

നാര്‍കോസ്, മണി ഹീസ്റ്റ്, സെക്‌സ് എജ്യുക്കേഷന്‍, സ്‌ട്രേഞ്ചര്‍ തിംഗ്‌സ്, എമിലി ഇന്‍ പാരിസ്, ബോജാക്ക് ഹോഴ്‌സ്മാന്‍ എന്നീ സീരിസുകളിലെ പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് വന്നിരിക്കുന്നത്.

നമ്മ സ്‌റ്റോറീസ് നമ്മ നെറ്റ്ഫ്‌ളിക്‌സ് എന്ന് ഹാഷ്ടാഗോട് കൂടിയാണ് ഈ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്ററുകള്‍ക്ക് താഴെ കമന്റും ലൈക്കുമായി ആരാധകരെത്തി.

മുണ്ടുടുത്ത് നില്‍ക്കുന്ന നാര്‍കോസിലെ പാബ്ലോ, ഇഡ്‌ലി കഴിക്കാനിരിക്കുന്ന സ്‌ട്രോഞ്ചര്‍ തിംഗ്‌സിലെ എലവന്‍, തൈര്‍ സാദവും മുട്ടക്കറിയുമൊക്കെ ബോഡിലെഴുതിയിരിക്കുന്ന മണി ഹീസ്റ്റിലെ പ്രൊഫസര്‍, മുല്ലപ്പൂ ചൂടിയെത്തുന്ന സെക്‌സ് എജ്യുക്കേഷനിലെ മേവും ഏമിയും, നെയ്യ് റോസ്റ്റിന്റെ ഫോട്ടോയെടുക്കുന്ന എമിലി ഇന്‍ പാരിസിലെ എമിലി, കൈലിയും ബനിയനുമിട്ട ബൊജാക്ക് ഹോഴ്‌സ്മാന്‍ എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.

നെറ്റ്ഫ്‌ളിക്‌സ് സീരിസുകള്‍ക്ക് തമിഴ് ഓഡിയോ വരുന്നതിന്റെയാണ് ഈ പോസ്റ്റര്‍ പ്രചരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ക്ക് അറിയാമെന്ന് തോന്നുന്നു. പക്ഷെ വിഷമിക്കേണ്ട അവരുടെ ഈ രഹസ്യങ്ങളൊക്കെ ഉടനടി ഞങ്ങള്‍ വെളിപ്പെടുത്തും. ജൂലൈ ഏഴിന് കാത്തിരുന്നോളൂ,’ എന്ന വരികളാണ് പോസ്റ്ററുകള്‍ക്കൊപ്പം നെറ്റ്ഫ്‌ളിക്‌സ് കുറിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Netflix Tamil style series characters poster goes viral