ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക് ? ആറ്റ്‌ലീയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളിങ്ങനെ
Entertainment
ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക് ? ആറ്റ്‌ലീയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളിങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd July 2021, 1:28 pm

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്റെ നായികയായിട്ടായിരിക്കും നയന്‍താര ബോളിവുഡിലെത്തുകയെന്നാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്.

ആറ്റ്‌ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന പത്താന് ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.

ആക്ഷന്‍-ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ആറ്റ്‌ലീ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായി നയന്‍താരയെയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖ് ഖാനും ആറ്റ്‌ലീയും നയന്‍താരയും തമ്മില്‍ സംസാരിച്ചു കഴിഞ്ഞെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി അറിയിപ്പുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഏറെ നാളായി ഷാരൂഖ് ഖാന്റെ ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകര്‍. ഇപ്പോള്‍ നയന്‍താര കൂടി എത്തിയാല്‍ ദക്ഷിണേന്ത്യയിലും ചിത്രത്തിന് വലിയ തരംഗം സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുന്നതോടെ ചിത്രത്തിന് പാന്‍ ഇന്ത്യ ലെവലില്‍ വിജയം നേടാനാകുമെന്നും നിര്‍മ്മാതാക്കള്‍ കരുതുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nayanthara to act in Bollywood with Sharukh Khan in new Atlee movie, reports say