ബാബുരാജ് 'എടുത്ത് ചുമരിലേക്കെറിഞ്ഞു'; വിശാലിന് പരിക്ക്, വീഡിയോ
Film News
ബാബുരാജ് 'എടുത്ത് ചുമരിലേക്കെറിഞ്ഞു'; വിശാലിന് പരിക്ക്, വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd July 2021, 11:40 am

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരിക്ക്. സിനിമയിലെ ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു.

വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു അപകടം.

റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ചുമരിലിടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി.

രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.

വിശാലിന്റെ 31-ാമത് ചലച്ചിത്രമാണിത്. ഈ മാസം ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത മാസം റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Vishal Baburaj Accident