അപ്പു ഭട്ടതിരി ചിത്രം നിഴലില്‍ നയന്‍താര ജോയിന്‍ ചെയ്തു; 45 ദിവസത്തെ ഷൂട്ടിംഗ് ; ചാക്കോച്ചന്റെ ഒപ്പം ആദ്യം
Malayalam Cinema
അപ്പു ഭട്ടതിരി ചിത്രം നിഴലില്‍ നയന്‍താര ജോയിന്‍ ചെയ്തു; 45 ദിവസത്തെ ഷൂട്ടിംഗ് ; ചാക്കോച്ചന്റെ ഒപ്പം ആദ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th October 2020, 10:19 pm

കൊച്ചി: സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ ചിത്രത്തില്‍ സൂപ്പര്‍ താരം നയന്‍താര ജോയിന്‍ ചെയ്തു.

കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍.

ജിനു.വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എറണാകുളം, എഴുപ്പുന്നയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്

ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘ലൗ ആക്ഷന്‍ ഡ്രാമ’യിലാണ് നയന്‍ താര അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nayanthara joins Appu Bhattathiri’s Nizhal; 45 days of shooting; First with Chackochan