വൈ ദിസ് കൊലവെറി ആവര്‍ത്തിക്കുമോ? റഹ്മാന്റെ സംഗീതത്തില്‍ ഹിന്ദി പാട്ട് പാടി ധനുഷ്
Music
വൈ ദിസ് കൊലവെറി ആവര്‍ത്തിക്കുമോ? റഹ്മാന്റെ സംഗീതത്തില്‍ ഹിന്ദി പാട്ട് പാടി ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th October 2020, 2:44 pm

മുംബൈ: ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്റെ ഗാനം ആലപിച്ച് നടന്‍ ധനുഷ്. തന്റെ പുതിയ ഹിന്ദി ചിത്രത്തിന് വേണ്ടിയാണ് സംഗീത വിസ്മയം റഹ്മാന്റെ ഗാനത്തിന് ധനുഷ് ശബ്ദം നല്‍കുന്നത്.

‘അത്‌റംഗി രേ’ എന്നാണ് സിനിമയുടെ പേര്. ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്.

‘അത്‌റംഗി രേ’യില്‍ അക്ഷയ് കുമാറും സാറാ അലി ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

റഹ്മാന്‍ ചിട്ടപ്പെടുത്തി ഗാനം ആലപിച്ച വിവരം ധനുഷ് തന്നെയാണ് പുറത്തുവിട്ടത്. 2021 ഫെബ്രുവരി 14 നായിരിക്കും ചിത്രത്തിന്റെ റിലീസ്.

നേരത്തെ ധനുഷ് 3 എന്ന സിനിമയ്ക്കായി പാടിയ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ആഗോളതലത്തില്‍ വലിയ ഹിറ്റായിരുന്നു.

 

View this post on Instagram

 

Had a blast singing and chatting with our very own Isai puyal @arrahman sir. #atrangire @aanandlrai @saraalikhan95

A post shared by Dhanush (@dhanushkraja) on


അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത ഗാനം 25 കോടിയോളം പേരാണ് യൂട്യൂബില്‍ കണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After ‘Kolaveri D’, Dhanush sings a Hindi song composed by AR Rahman for ‘Atrangi Re’