മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും.
റിലീസിന് ശേഷമുള്ള 25 ദിവസത്തോളം ചിത്രത്തിന്റെ കേരളത്തിലെ പ്രതിദിന കളക്ഷന്‍ മറികടക്കാന്‍ മറ്റൊരു സിനിമക്കും സാധിച്ചിരുന്നില്ല. തുടരുമിന് പിന്നാലെ പല വമ്പന്‍ സിനിമകളും വന്നുപോയെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചിരുന്നില്ല. കേരളത്തില്‍ നിന്ന് മാത്രം തുടര്‍ച്ചയായി 15 ദിവസം ആറ് കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം റിലീസായ ടൊവിനോ ചിത്രം നരിവേട്ടതുടരും സിനിമയുടെ പ്രതിദിന കേരള കളക്ഷന്‍ മറികടന്നിരിക്കുകയാണ്. ആദ്യദിനം 1.68 കോടിയാണ് നരിവേട്ട സ്വന്തമാക്കിയത്. 25ാം ദിവസത്തിലേക്കെത്തിയ തുടരും സ്വന്തമാക്കിയത് 98 ലക്ഷമാണ്. ഇതോടെ 25 ദിവസത്തെ അപ്രമാദിത്വം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിനവും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി നരിവേട്ട മികച്ച രീതിയില്‍ മുന്നേറുകയാണ്.
സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ റെട്രോക്ക് പോലും തുടരും സിനിമയുടെ കളക്ഷന്‍ മറികടക്കാന്‍ സാധിച്ചിരുന്നില്ല. സമ്മിശ്ര പ്രതികരണം നേടിയ റെട്രോ കേരളത്തില്‍ നിന്ന് ആകെ സ്വന്തമാക്കിയത് 5.3 കോടിയായിരുന്നു. ഹോളിവുഡ് ചിത്രങ്ങളായ ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്‌ലൈന്‍സിനും മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കനിങ്ങിനും കേരളത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചതുമില്ല.
കേരളത്തില്‍ ഏറ്റവുമധികം ഷോസ് നടത്തിയ ചിത്രമെന്ന നേട്ടവും തുടരും സ്വന്തമാക്കിയിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകനെ തകര്‍ത്താണ് തുടരും ഒന്നാമതെത്തിയത്. 41000 ഷോസാണ് പുലിമുരുകന്‍ നടത്തിയത്. 45000 ഷോസ് നടത്തിയാണ് തുടരും കേരളത്തില്‍ പുതിയൊരു ചരിത്രം സ്വന്തമാക്കിയത്.
വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതിനോടകം 230 കോടിയാണ് തുടരും സ്വന്തമാക്കിയത്. ഈ വര്‍ഷം 200 കോടി നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മലയാളചിത്രമാണ് തുടരും. മോഹന്‍ലാലിന്റെ എമ്പുരാനാണ് 200 കോടിയിലെത്തിയ മറ്റൊരു മലയാളചിത്രം. സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും വിമര്‍ശനം നേരിട്ട മോഹന്‍ലാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തി മലയാളത്തിലെ തന്റെ സിംഹാസനം സ്വന്തമാക്കിയിരിക്കുകയാണ്.
Content Highlight: Narivetta movie crossed daily collection of Thudarum in Kerala Box Office