അയ്യപ്പനും കോശിയിലും അഭിനയിച്ചപ്പോള്‍ ആ തുക കിട്ടിയതുകൊണ്ട് ഇപ്പോള്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ ഇത്ര തുക വേണമെന്ന് പറയും; നഞ്ചിയമ്മ പറയുന്നു
Entertainment
അയ്യപ്പനും കോശിയിലും അഭിനയിച്ചപ്പോള്‍ ആ തുക കിട്ടിയതുകൊണ്ട് ഇപ്പോള്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ ഇത്ര തുക വേണമെന്ന് പറയും; നഞ്ചിയമ്മ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th January 2021, 11:44 am

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് 2020 ഫെബ്രുവരിയില്‍ പ്രദര്‍ശനം നടന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയില്‍ നഞ്ചിയമ്മ പാടിയ പാട്ടും പ്രശസ്തമായിരുന്നു. കലക്കാത്ത എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു.

അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ അയപ്പനും കോശിക്കും ശേഷമുള്ള സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് പൃഥ്വിരാജിനെയും ബിജുമേനോനെയും തനിക്ക് അറിയില്ലായിരുന്നുവെന്ന് നഞ്ചിയമ്മ പറയുന്നു. അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപ കിട്ടിയെന്നും ഇപ്പോള്‍ ഓരോ പരിപാടിക്കൊക്കെ വിളിച്ചാല്‍ ആയിരമോ രണ്ടായിരമോ കിട്ടുമെന്നും നഞ്ചിയമ്മ പറയുന്നു.

ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്നതിന് മുമ്പ് ഇത്ര പൈസ വേണമെന്ന് പറയും. എന്റെ പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍. ഇപ്പോള്‍ പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസ അനുസരിച്ച് സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ?, നഞ്ചിയമ്മ പറയുന്നു.

മുമ്പ് തൊഴിലുറപ്പ് പണിയ്ക്ക് പോവുമായിരുന്നുവെന്നും ഇപ്പോള്‍ സിനിമയില്‍ വന്നതുകൊണ്ട് അവരെന്നെ ജോലിക്ക് എടുക്കില്ലെന്നും അവര്‍ പറയുന്നു. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും, നഞ്ചിയമ്മ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nanjamma says about the film Ayyappanum Koshiyum