മലയാളികൾക്ക് പരിചിതനായ സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും, കടുവ, ഓപ്പറേഷൻ ജാവ എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.
മലയാളികൾക്ക് പരിചിതനായ സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും, കടുവ, ഓപ്പറേഷൻ ജാവ എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.
ഈയിടെ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ തുടരും, ലോകഃ ചാപ്റ്റർ വൺ ചന്ദ്ര എന്നീ ചിത്രങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചത് അദ്ദേഹമാണ്.

‘സഞ്ജീവ് സംവിധാനം ചെയ്ത താക്ക താക്ക എന്ന തമിഴ് ചിത്രത്തിനായിരുന്നു ആദ്യം സംഗീതം ചെയ്തത്. പിന്നാലെ ജീൻ മാർക്കോസ് സംവിധാനം ചെയ്ത എയ്ഞ്ചൽസ് എന്ന മലയാളം സിനിമ ചെയ്തു. റഹ്‌മാൻ സാറിന് ‘റോജ’യെന്ന പോലെ ഓരോ സംഗീത സംവിധായകനും ഒരു സിനിമയുണ്ടാകും. എന്റെ ആദ്യ അഞ്ച് സിനിമകളും പരാജയങ്ങളായിരുന്നു,’ ജേക്‌സ് ബിജോയ് പറയുന്നു.
മൺസൂൺ മാംഗോസ് എന്ന സിനിമ ചെയ്യുമ്പോഴാണ് തന്നെ രണത്തിലേക്ക് വിളിക്കുന്നതെന്നും അപ്പോഴാണ് താൻ ചെയ്ത ധ്രുവങ്ങൾ പതിനാറ് തമിഴ്നാട്ടിലും ക്വീൻ മലയാളത്തിലും ഒരേസമയം വിജയിക്കുന്നതെന്നും ജേക്‌സ് പറഞ്ഞു.
രണത്തിന് പിന്നാലെയാണ് ഇൻഡസ്ട്രി തന്നെ ശ്രദ്ധിച്ചുതുടങ്ങിയതെന്നും അതിനുശേഷം ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്, കൽക്കി, ഇഷ്‌ക് തുടങ്ങി മികച്ച സിനിമകൾ തേടിയെത്തിയെന്നും പറഞ്ഞ ജേക്‌സ് തന്റെ എല്ലാ ഇഷ്ടങ്ങളും ചേർത്തുവെച്ചതാണ് രണത്തിലെ പാട്ടെന്നും കൂട്ടിച്ചേർത്തു.

ഇപ്പോഴിതാ തുടരും, ലോകഃ എന്നീ ചിത്രങ്ങളും വിജയിച്ചുവെന്നും ഇങ്ങനെയൊരു വിജയം മലയാളത്തിൽ ഇതുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെ പോയാലും ആൾക്കാരിൽ നിന്ന് ലഭിക്കുന്ന സ്നേഹം ഈ വിജയത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു.
ഒരുപാട് കാലത്തെ കഷ്ടപ്പാടുകൾക്ക് കാലം കാത്തുവെച്ച സമ്മാനം പോലൊരു സമയമാണിത്. കരിയറിലെ തിളക്കമുള്ള സമയമായി ഈ വർഷം മാറിയെന്നും ജേക്‌സ് കൂട്ടിച്ചേർത്തു.
Content Highlight: My first five films were failures; I started paying attention after Ranam: Jakes Bejoy