എനിക്ക് ഏറെ ഇഷ്ടമുള്ള മലയാളം നടൻ; സിനിമക്ക് അദ്ദേഹത്തിൻ്റെ സംഭാവന വളരെ വലുതാണ്: വിവേക് ഒബ്‌റോയ്
Entertainment
എനിക്ക് ഏറെ ഇഷ്ടമുള്ള മലയാളം നടൻ; സിനിമക്ക് അദ്ദേഹത്തിൻ്റെ സംഭാവന വളരെ വലുതാണ്: വിവേക് ഒബ്‌റോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 7:18 pm

താരകുടുംബത്തില്‍ നിന്നും വെള്ളിത്തിരയിലെത്തിയ നടനാണ് വിവേക് ഒബ്‌റോയ്. പഴയകാല നടന്‍ സുരേഷ് ഒബ്‌റോയിയുടെ മകനാണ് അദ്ദേഹം. ഹിന്ദി ക്രൈം സിനിമയായ കമ്പനിയിൽ അഭിനയിച്ചുകൊണ്ട് അഭിനയജീവിതം ആരംഭിച്ച അദ്ദേഹം ആദ്യ ചിത്രത്തിൽ തന്നെ രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. ഹിന്ദിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം വിവേകം എന്ന അജിത്ത് ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലും സജീവമായി.

പിന്നീട് പൃഥ്വിരാജ് ചിത്രങ്ങളായ ലൂസിഫര്‍, കടുവ എന്നീ സിനിമകളും, വിനയ വിധേയ രാമ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ പൃഥ്വിരാജിനൊപ്പം അഭിനയിച്ചതിനെപ്പറ്റി പറയുകയാണ് അദ്ദേഹം.

പൃഥ്വിരാജിനൊപ്പം അഭിനയിച്ചത് ഭയാനകമെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് പൃഥ്വിരാജെന്നും അദ്ദേഹം ചെയ്യുന്നത് മൾട്ടി ടാസ്‌കിങ് ആണെന്നും വിവേക് പറയുന്നു. . മലയാള സിനിമയിൽ അദ്ദേഹത്തിൻ്റെ സംഭാവന വളരെ വലുതാണെന്നും അഭിനയം, സംവിധാനം, തിരക്കഥ, വായന, ജിം, യാത്രകൾ എന്നിങ്ങനെ വിശ്രമമില്ലാതെയാണ് പൃഥ്വിരാജിൻ്റെ ഓരോ ദിവസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം സിനിമകളെ എപ്പോഴും ആരാധനയോടെയാണ് പ്രേക്ഷകർ കാണുന്നതെന്നും പൃഥ്വിരാജിനൊപ്പം വർക്ക് ചെയ്തത് അഭിമാനകരമാണെന്നും വിവേക് പറയുന്നു. അതിരുകൾ കീഴടക്കി മുന്നേറുകയാണ് മലയാളം സിനിമകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാന മാഗസിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹൊറിബിൾ(ഭയാനകം). എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് പൃഥിരാജ്. മൾട്ടി ടാസ്‌കിങ് എന്നുകേട്ടിട്ടുണ്ട്. മലയാള സിനിമാരംഗത്തിന് പൃഥിയുടെ സംഭാവന വളരെ വലുതാണ്. അഭിനയം, സംവിധാനം, തിരക്കഥ, വായന, ജിം, യാത്രകൾ എന്നിങ്ങനെ വിശ്രമമില്ലാതെയാണ് പൃഥിയുടെ ഓരോ ദിവസവും കടന്നുപോകുന്നത്.

ധാരാളം അന്തസത്തകൾ നിറഞ്ഞ മലയാളം സിനിമകളെ എന്നും ആരാധനയോടെയാണ് പ്രേക്ഷകർ കാണുന്നത്. പൃഥിയോടൊപ്പം വർക്ക് ചെയ്യുന്നത് ഏറെ ഇഷ്‌ടവും അഭിമാനവുമാണ്. അതിരുകൾ കീഴടക്കി മുന്നേറുകയാണ് മലയാളം സിനിമകൾ,’ വിവേക് ഒബ്റോയ് പറയുന്നു.

Content Highlight: My favorite Malayalam actor; his contribution to cinema is immense says Vivek Oberoi