അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.
അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.
വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം തുടങ്ങിയവയെല്ലാം അത്തരത്തിൽ ശ്രദ്ധ നേടിയ സിനിമകളാണ്. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രവും മുരളി ഗോപിയുടെ രചനയായിരുന്നു.

മോഹൻലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. മോഹൻലാൽ തനിക്കൊരു സഹോദരനെ പോലെയാണെന്നും വളരെ ഭംഗിയായാണ് അദ്ദേഹം എല്ലാവരോടും ഇടപെടുകയെന്നും മുരളി ഗോപി പറയുന്നു. മലയാളികളുടെ മനസിൽ എപ്പോഴും ഒരു സ്ഥാനം മോഹൻലാൽ നേടിയത് ആ സ്നേഹം കാരണമാണെന്നും മുരളി പറഞ്ഞു.
മമ്മൂട്ടിയോടൊപ്പം ഇടപെടുമ്പോൾ തനിക്ക് അച്ഛനെ ഓർമ വരുമെന്നും അദ്ദേഹത്തെ മമ്മൂട്ടി സാർ എന്നാണ് വിളിക്കാറെന്നും മുരളി ഗോപി പറയുന്നു. പ്രകടമായ അടുപ്പം കാണിക്കില്ലെങ്കിലും വലിയ കരുതലുള്ള ആളാണ് മമ്മൂട്ടിയെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.
മമ്മൂക്കയോട് അടുത്ത് ഇടപഴുകുമ്പോൾ അച്ഛനെ ഓർമ വരും
– മുരളി ഗോപി
‘ലൂസിഫറിലും ദൃശ്യം ടുവിലുമാണ് ലാലേട്ടനൊപ്പം വർക്ക് ചെയ്തത്. ശരിക്കും ജ്യേഷ്‌ഠനെ പോലെയാണ് അദ്ദേഹം. ഒരുപാട് അടുപ്പമുള്ള സുഹൃത്തിനെ പോലെ എത്ര ഭംഗിയായാണ് അദ്ദേഹം നമ്മളോട് ഇടപെടുന്നത്. ആ സ്നേഹം കൊണ്ടാകും മലയാളികൾ ലാലേട്ടന് മാത്രമായി ഹൃദയത്തിൽ ചിരമായ ഒരു സ്ഥാനം നൽകിയതെന്ന് തോന്നിയിട്ടുണ്ട്.

മമ്മൂക്കയെ ഞാൻ മമ്മൂട്ടി സാർ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തോട് അടുത്ത് ഇടപഴകുമ്പോൾ അച്ഛനെ ഓർമ വരും. പ്രകടമായി അടുപ്പം കാണിക്കില്ല. എങ്കിലും നമ്മുടെ കാര്യങ്ങളിൽ വലിയ കരുതലാണ്. അദ്ദേഹത്തിന് എൻ്റെ മനസിൽ ഒരു പാട്രിയാർക്കിന്റെ സ്ഥാനമാണ്,’മുരളി ഗോപി പറയുന്നു.
അതേസമയം ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ഇന്ത്യയിലെ തന്നെ വലിയ സിനിമകളിൽ ഒന്നായാണ് അണിയിച്ചൊരുക്കുന്നത്. വിദേശീയരടക്കമുള്ള വമ്പൻ താരനിര ഒന്നിക്കുന്ന സിനിമ മാർച്ച് 27നാണ് റിലീസാവുന്നത്.
Content Highlight: Murali Gopy About Mammootty And Mohanlal