മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ് കൂടത്തായി സീരിയല്‍: മുക്ത
Entertainment
മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ് കൂടത്തായി സീരിയല്‍: മുക്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd November 2020, 6:59 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി ഫ്‌ളവേഴ്‌സ് ടി.വി സംപ്രേഷണം ചെയ്യുന്ന കൂടത്തായി പരമ്പര മൂന്ന് തവണ നിരസിച്ചിരുന്നതായിരുന്നെന്ന് നടി മുക്ത. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുക്തയുടെ പ്രതികരണം.

‘കൂടത്തായി കേസിന് ലഭിച്ച വാര്‍ത്താപ്രാധാന്യം കാരണം ഞാന്‍ ആ പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചിരുന്നു. എന്റെ കഥാപാത്രമായ ഡോളി അതിക്രൂരയാണ്. പ്രേക്ഷകര്‍ അത് എങ്ങനെ ഏറ്റെടുക്കുമെന്ന് ഉറപ്പില്ലായിരുന്നു’, മുക്ത പറഞ്ഞു.

എന്നാല്‍ പിന്നീട് ആലോചിച്ചപ്പോഴാണ് അത്തരമൊരു കഥാപാത്രം താന്‍ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയതെന്നും മുക്ത പറഞ്ഞു.

താമരഭരണിയ്ക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിയിലേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കൂടത്തായിയില്‍ നടന്ന കൊലപാതക പരമ്പരയെ അധികരിച്ചാണ് പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്.

ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പര അവസാനഘട്ടത്തിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muktha Koodathayi Serial Jolly Dolly