മൺമറഞ്ഞുപോയ കലാകാരൻ ഇന്നസെൻ്റിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മുകേഷ്. മറ്റുള്ളവർക്ക് പണികൊടുക്കാൻ ഇന്നസെൻ്റ് മിടുക്കനാണെന്നും അദ്ദേഹത്തിന് പണികൊടുക്കാൻ തനിക്കും മോഹൻലാലിനും കഴിഞ്ഞെന്നും മുകേഷ് പറയുന്നു.
മൺമറഞ്ഞുപോയ കലാകാരൻ ഇന്നസെൻ്റിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മുകേഷ്. മറ്റുള്ളവർക്ക് പണികൊടുക്കാൻ ഇന്നസെൻ്റ് മിടുക്കനാണെന്നും അദ്ദേഹത്തിന് പണികൊടുക്കാൻ തനിക്കും മോഹൻലാലിനും കഴിഞ്ഞെന്നും മുകേഷ് പറയുന്നു.
ആ സമയം അദ്ദേഹം വല്ലാതെ സമ്മർദത്തിലായെന്നും നാട്ടിൽ പോകണമെന്നും വീട്ടുകാരെ കാണണമെന്നും ഇന്നസെൻ്റ് പറഞ്ഞെന്നും നടൻ പറഞ്ഞു. ഒടുവിൽ പ്രിയദർശൻ പറഞ്ഞ് ആ കഥ അവസാനിപ്പിച്ചെന്നും മുകേഷ് കൂട്ടിച്ചേർത്തു.
‘എപ്പോഴും മറ്റുള്ളവർക്ക് പണികൊടുക്കുന്നതിൽ വിരുതനായിരുന്നു അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തെ രണ്ടുദിവസം മുൾമുനയിൽ നിർത്താൻ മോഹൻലാലിനും എനിക്കും കഴിഞ്ഞു. ‘കാക്കക്കുയിൽ‘ എന്ന സിനിമയ്ക്കായി ഹൈദരാബാദിലെ ഗോൽക്കൊണ്ട എന്ന ഹോട്ടലിലായിരുന്നു താമസം. ഒരു സന്ധ്യയ്ക്ക് ഷൂട്ടിങ് കഴിഞ്ഞ് ലോബിയിൽ നിൽക്കുകയായിരുന്നു ഞങ്ങൾ.

ഒരു മുതിർന്ന സ്ത്രീ വന്ന് പരിചയപ്പെട്ടു. തെലുങ്കുദേശം പാർട്ടിയിലെ ഒരു പ്രവർത്തകയായിരുന്നു അവർ, കൂടാതെ മലയാളിയും. അവരുടെയൊപ്പമുണ്ടായിരുന്ന മലയാളിയല്ലാത്ത വനിതാനേതാവിനെയും പരിചയപ്പെടുത്തി. ഹിന്ദി വശമുണ്ടായിരുന്ന അദ്ദേഹം രണ്ടുപേരോടും ഹിന്ദിയിലായി പിന്നീട് സംഭാഷണം.
ഇന്നസെന്റേട്ടൻ ഹിന്ദിയിൽ സംസാരിച്ച് തിളങ്ങിയതിനെക്കുറിച്ച് മോഹൻലാലിനോട് പറയുകയും ഒരു പണികൊടുക്കാൻ ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു. ഒടുവിൽ പദ്ധതിപ്രകാരം, തെലുങ്കുദേശം പാർട്ടിക്ക് ഒരു തുക സംഭാവന നൽകാമെന്ന് ഇന്നസെന്റേട്ടൻ പറഞ്ഞിരുന്നുവെന്നുപറഞ്ഞ് സ്ത്രീകൾ വിളിച്ചതായി അദ്ദേഹത്തോട് നുണപറഞ്ഞു.
അദ്ദേഹം വല്ലാതെ പതറിപ്പോയി. നല്ല സമ്മർദത്തിലായി അദ്ദേഹം. നാട്ടിൽ പോകണമെന്നും വീട്ടുകാരെ കാണണമെന്നും ചേട്ടൻ നിർബന്ധംപിടിച്ചു. ഒടുവിൽ പ്രിയൻ നിർബന്ധത്തിൽ പൊട്ടിച്ചിരിയോടെ കെട്ടിപ്പിടിച്ച് മോഹൻലാൽ ആ നുണബോംബ് അവസാനിപ്പിച്ചു,’ മുകേഷ് പറഞ്ഞു.
Content Highlight: Mukesh Talking about Innocent and Mohanlal