നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.
എന്നെങ്കിലും ആത്മകഥ എഴുതുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ ആത്മകഥയൊന്നും എഴുതില്ലെന്നും ആത്മകഥയില്‍ എഴുതാന്‍ മാത്രം സംഭവങ്ങളൊന്നും തന്റെ ജീവിതത്തില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.
വളരെ കഷ്ടപ്പെട്ട്, പട്ടിണി കിടന്ന് സിനിമയില്‍ കയറി വന്നവരൊക്കെ ഉണ്ടാകുമെന്നും അവര്‍ ആത്മകഥ എഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാകുമെന്നും തന്റെ ജീവിതത്തില്‍ അങ്ങനെ ഒന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നെ കുറിച്ച് പലരും ധാരാളം എഴുതിയെന്നും രണ്ട് വാരികകള്‍ ഒരുമിച്ച് തന്റെ ആത്മകഥ എഴുതിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ എന്നെ പറ്റി എത്രയോ എഴുതിയില്ലേയെന്നും ഇനി തനിക്കെഴുതാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ആത്മകഥയൊന്നും എഴുതില്ല. കാരണം ആത്മകഥയില്‍ എഴുതാന്‍ മാത്രം സംഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഇല്ല. വളരെ കഷ്ടപ്പെട്ട്, പട്ടിണി കിടന്ന് സിനിമയില്‍ കയറി വന്നവരൊക്കെ ഉണ്ടാവും. അവര്‍ ആത്മകഥയെഴുതിയാല്‍ വായിക്കാന്‍ ആളുകളുണ്ടാകും. എന്റെ ജീവിതത്തില്‍ അങ്ങനെയൊന്നുമില്ല.
സിനിമയിലേക്ക് അങ്ങനെ ഒഴുകിയെത്തിയതാണ് ഞാന്‍. ഇപ്പോഴും ആ ഒഴുക്ക് തുടരുന്നു. പിന്നെ പലരും എന്നെക്കുറിച്ച് ധാരാളം എഴുതിക്കഴിഞ്ഞു. രണ്ട് വാരികകള്‍ ഒക്കെ ഒരുമിച്ച് എന്റെ ആത്മകഥ എഴുതിയിട്ടുണ്ട്. മറ്റുള്ളവര്‍ എന്നെ പറ്റി എത്രയോ എഴുതിയില്ലേ, ഇനി ഞാനെന്ത് എഴുതാനാണ്?,’ മോഹന്‍ലാല്‍ പറയുന്നു.