മലയാളത്തില്‍ ഇന്നോളമിറങ്ങിയതില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് അതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: മോഹന്‍ലാല്‍
Entertainment
മലയാളത്തില്‍ ഇന്നോളമിറങ്ങിയതില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് അതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 7:17 am

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും, സ്വാഭാവികമായ അഭിനയത്തിലൂടെയും, മാസ്മരികമായ സ്‌ക്രീന്‍ പ്രെസന്‍സിലൂടെയും മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് ആരാധകരുടെ ലാലേട്ടനായി അദ്ദേഹം ഇന്നും സിനിമ ലോകത്ത് സജീവമായി നിറഞ്ഞുനില്‍ക്കുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു കരിയിലക്കാറ്റുപോലെ. മലയാളത്തിലെ ക്ലാസിക് ക്രൈം ത്രില്ലറുകളില്‍ ഒന്നായി കണക്കാക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പത്മരാജനാണ്. നഗീബ് കാമില്‍ എഴുതിയ ‘ഓര്‍മ്മ’ എന്ന നോവലിനെ ആസ്പദമാക്കി പത്മരാജന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്.

ഇപ്പോള്‍ കരിയിലക്കാറ്റുപോലെ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രംപോലെതന്നെ, അല്ലെങ്കില്‍ അതിനേക്കാളും അണ്ടര്‍റേറ്റഡ് ആയി തനിക്ക് തോന്നിയിട്ടുള്ള ചിത്രമാണ് ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയെന്ന് മോഹന്‍ലാല്‍ പറയുന്നു.

മലയാളത്തില്‍ ഇന്നോളമിറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആ സിനിമയാണെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ സംതൃപ്തി നല്‍കിയ കഥാപാത്രമായിരുന്നു കരിയിലക്കാറ്റുപോലെ എന്ന സിനിമയിലേതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തനിക്ക് ലഭിച്ച മികച്ച പൊലീസ് വേഷങ്ങളില്‍ ഒന്നായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മരാജന്റെ 80ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശാടനക്കിളി കരയാറില്ല എന്ന ചിത്രംപോലെതന്നെ, അല്ലെങ്കില്‍ അതിനേക്കാളും അണ്ടര്‍റേറ്റഡ് ആയി എനിക്ക് തോന്നിയിട്ടുള്ള ചിത്രമാണ് ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമ.

മലയാളത്തില്‍ ഇന്നോളമിറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആ സിനിമയാണെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ സംതൃപ്തി നല്‍കിയ കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. എനിക്ക് ലഭിച്ച മികച്ച പൊലീസ് വേഷങ്ങളില്‍ ഒന്നാണത്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Kariyilakkattu Pole