എന്റെ ഏറ്റവും പ്രിയപ്പെട്ട തമിഴ് സിനിമ; അതുപോലൊന്ന് ചെയ്യാനാവില്ല: മോഹന്‍ലാല്‍
Entertainment
എന്റെ ഏറ്റവും പ്രിയപ്പെട്ട തമിഴ് സിനിമ; അതുപോലൊന്ന് ചെയ്യാനാവില്ല: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th March 2025, 8:25 pm

തനിക്ക് ഏറ്റവും പ്രിയപ്പെട്ട തമിഴ് സിനിമ ഏതാണെന്ന് പറയുകയാണ് നടന്‍ മോഹന്‍ലാല്‍. എം.ജി.ആറിന്റെ 1973ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഉലഗം സുട്രും വാലിബന്‍ ആണ് തന്റെ പ്രിയ തമിഴ് ചിത്രമെന്നാണ് അദ്ദേഹം പറയുന്നത്.

ആ സമയത്ത് അതുപോലൊരു സിനിമ ചെയ്യാന്‍ പറ്റില്ലെന്നും അത് മികച്ച ചിത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാര്‍ച്ച് 27ന് റിലീസിന് എത്തുന്ന എമ്പുരാന്റെ ഭാഗമായി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും തമിഴ് സിനിമക്ക് നോ പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കി. തനിക്ക് അറിയില്ലെന്നും തമിഴ് പടങ്ങള്‍ അധികം വന്നിട്ടില്ലാത്തത് കൊണ്ട് നോ പറയാന്‍ ചാന്‍സ് കിട്ടിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട തമിഴ് സിനിമ ഉലഗം സുട്രും വാലിബന്‍ ആണ്. കാരണം ആ സമയത്ത് അതുപോലെ ഒരു സിനിമ ചെയ്യാന്‍ പറ്റില്ല. എന്തൊരു മികച്ച സിനിമയാണ് അത്.

ഏതെങ്കിലും തമിഴ് സിനിമ വന്നിട്ട് അതിന് നോ പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, എനിക്ക് അറിയില്ല. എനിക്ക് തമിഴ് പടങ്ങള്‍ അധികം വന്നിട്ടില്ല. നോ പറയാന്‍ ചാന്‍സ് കിട്ടിയിട്ടില്ല,’ മോഹന്‍ലാല്‍ പറയുന്നു.

അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന പൃഥ്വിരാജ് സുകുമാരനും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. തനിക്ക് തമിഴ് നടന്മാരില്‍ കമല്‍ ഹാസനെ ഒരുപാട് ഇഷ്ടമാണെന്നാണ് പൃഥ്വി പറയുന്നത്. തമിഴില്‍ നിന്ന് പ്രിയപ്പെട്ടതെന്ന് പറഞ്ഞ് ഏതെങ്കിലും ഒരു സിനിമ മാത്രമായി തെരഞ്ഞെടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് കമല്‍ സാറിനെ ഒരുപാട് ഇഷ്ടമാണ്. എന്നെ സംബന്ധിച്ചിടത്തോളം തമിഴില്‍ നിന്ന് പ്രിയപ്പെട്ടത് എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു സിനിമ തെരഞ്ഞെടുക്കാന്‍ പറ്റില്ല. ഞാന്‍ ഒരുപാട് തമിഴ് സിനിമകള്‍ക്ക് നോ പറഞ്ഞിട്ടുണ്ട്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Mohanlal Talks About His Favourite Tamil Movie