കഥാപാത്രത്തെക്കാൾ അഭിനേതാവിനാണ് പ്രേക്ഷകർ മുൻഗണന നൽകുന്നത്, അതിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല: മോഹൻലാൽ
Malayalam Cinema
കഥാപാത്രത്തെക്കാൾ അഭിനേതാവിനാണ് പ്രേക്ഷകർ മുൻഗണന നൽകുന്നത്, അതിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല: മോഹൻലാൽ
നന്ദന എം.സി
Monday, 11th May 2026, 12:26 pm

മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലയാളികളുടെ അഭിമാന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക് ശേഷം ഒന്നിച്ച പേട്രിയറ്റ്.

എന്നാൽ ചിത്രത്തിന്റെ റീലിസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് മോഹൻലാൽ.

മോഹൻലാൽ, മമ്മൂട്ടി, Photo: Mammootty/ Facebook

‘എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷെ ഇതിലും പ്രേക്ഷകർ കഥാപാത്രത്തെക്കാൾ അഭിനേതാവിനാണ് മുൻഗണന നൽകുന്നത്. അതിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

പക്ഷെ സിനിമയുടെ കഥ പറഞ്ഞപ്പോൾ അത് വളരെ വ്യത്യസ്തമായി തോന്നി. അത് കൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്. ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് നമുക്ക് നേരത്തെ പ്രവചിക്കാൻ കഴിയില്ല.

‘ദൃശ്യം 3’ യെക്കുറിച്ച് പറഞ്ഞതുപോലെ അതൊരു രഹസ്യ കൂട്ടാണ്. പക്ഷെ ഒരു സിനിമ ചെയ്യുമ്പോൾ പൂർണമായ സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഞാൻ ചെയ്യുന്നത്.

പേട്രിയറ്റ്, Photo: X.com

അതെന്റെ ജോലിയാണ്. എനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രവും 100 ശതമാനം ആത്മാർത്ഥതയോടെ അവതരിപ്പിക്കുക എന്നതാണ് എന്റെ സാമൂഹിക പ്രതിബദ്ധത. ‘പേട്രിയറ്റ്’ എന്ന സിനിമയിലും ഞാൻ അത് ചെയ്തിട്ടുണ്ട്,’ മോഹൻലാൽ പറഞ്ഞു.

കൂടാതെ തന്മാത്ര , താളവട്ടം പോലുള്ള സിനിമകളിൽ വികാരപരമായ ഘടകങ്ങൾ വളരെ ശക്തമായിരുന്നുവെന്നും അതുകൊണ്ടാണ് ആ കഥാപാത്രങ്ങളുടെ മരണം പ്രേക്ഷകരെ കൂടുതൽ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ‘പേട്രിയറ്റ്’ ചിത്രത്തിലെ കഥാപാത്രം ചെറിയതായിരുന്നുവെന്നും, ആ കഥാപാത്രത്തിന്റെ മരണത്തിന് പിന്നിലെ വിശദാംശങ്ങൾ സിനിമയിൽ കൂടുതൽ കാണിച്ചിരുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

‘ഒരു സിനിമയിൽ ഏത് കഥാപാത്രവും മരിക്കാം. അത് സ്വാഭാവികമായ ഒരു കാര്യമാണ്,’ എന്നും താരം പറഞ്ഞു.

പേട്രിയറ്റ്, Photo: X.com

മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവരും മറ്റ്‌ പ്രധാന വേഷത്തിലെത്തിയിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിച്ചത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാതാക്കൾ.

Content Highlight: Mohanlal talk about his character in patriot movie

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.