എന്റെ സിനിമാ യാത്രയിലെ ഏറ്റവും മോഹിപ്പിച്ച അനുഭവങ്ങളിലൊന്ന്; പ്രിയ സിനിമയുടെ 25ാം വാര്‍ഷികത്തില്‍ മോഹന്‍ലാല്‍
Entertainment news
എന്റെ സിനിമാ യാത്രയിലെ ഏറ്റവും മോഹിപ്പിച്ച അനുഭവങ്ങളിലൊന്ന്; പ്രിയ സിനിമയുടെ 25ാം വാര്‍ഷികത്തില്‍ മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th January 2022, 2:14 pm

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുവറിന്റെ റിലീസ് ദിനത്തിന്റെ വാര്‍ഷികത്തില്‍ ഓര്‍മ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍.

സിനിമ റിലീസ് ചെയ്ത് 25 വര്‍ഷം പിന്നിട്ട ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം കുറിപ്പ് പങ്കുവെച്ചത്.

”ഇരുവര്‍, എന്റെ സിനിമാറ്റിക് യാത്രയിലെ ഏറ്റവും മോഹിപ്പിക്കുന്ന അനുഭവങ്ങളിലൊന്ന്,” എന്നായിരുന്നു താരം കുറിച്ചത്.

1997ല്‍ പുറത്തിറങ്ങിയ ഇരുവറില്‍ മോഹന്‍ലാലിന് പുറമെ പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, ഗൗതമി, രേവതി, നാസര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൊളിറ്റിക്കല്‍ ഡ്രാമ ആയി പുറത്തിറങ്ങിയ ചിത്രം സന്തോഷ് ശിവന്റെ ക്യാമറയും എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനവും കൂടിയായപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

തമിഴ്‌നാട്ടിലെ സിനിമാ-രാഷ്ട്രീയ മേഖലകളുടെ കഥയാണ് സിനിമ പറഞ്ഞത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്‍, എം. കരുണാനിധി, ജെ. ജയലളിത എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു സിനിമ എടുത്തത്.

View this post on Instagram

A post shared by Mohanlal (@mohanlal)


ഒരു പ്രധാന റോളില്‍ മോഹന്‍ലാല്‍ ആദ്യമായഭിനയിച്ച തമിഴ് ചിത്രമായിരുന്നു ഇരുവര്‍.

ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും സന്തോഷ് ശിവന് മികച്ച ക്യാമറാമാനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal shares memory on the 25th anniversary of the release of movie Iruvar