മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ദൃശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2013, 1:16 pm
[]ചന്ദ്രോത്സവം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. []
മെമ്മറീസിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.
കുടുംബകഥയാണ് ചിത്രം പറയുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ആദ്യം ചിത്രം കൂടിയാണ് ദൃശ്യം.
ഇതാദ്യമായാണ് ജീത്തു ജോസഫ് തന്റെ ഒരു സിനിമയ്ക്ക് മലയാളം പേരിടുന്നത്. മുമ്പ് ജീത്തു സംവിധാനം ചെയ്ത ഡിക്റ്റടീവ്, മമ്മി ആന്‍ഡ് മി, മൈ ബോസ്, മെമ്മറീസ് എന്നിവയ്ക്ക് ഇംഗ്ലീഷ് പേരുകളായിരുന്നു.
