മലയാളികള്‍ എല്ലാകാലവും ആഘോഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു.
തന്റെ കുടുംബത്തെപ്പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ മകള്‍ തായ്‌ലന്‍ഡിലാണെന്നും അവിടെയാണ് അവളുടെ പഠനമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സ്‌പോര്‍ട്‌സിനോടാണ് മകള്‍ക്ക് കൂടുതല്‍ താത്പര്യമെന്നും മോയ് തായ് എന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മകന്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും പുതിയ ഒരു ചിത്രം ചെയ്യാന്‍ പോവുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരുപാട് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് പ്രണവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അഭിനയത്തെക്കാള്‍ സംഗീതത്തോടും എഴുത്തിനോടുമാണ് മകന് താത്പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ചെന്നൈ ബേസ്ഡായിട്ടാണ് താമസിക്കുന്നതെന്നും വല്ലപ്പോഴും മാത്രമേ കൊച്ചിയിലെ വീട്ടിലേക്ക് അവര്‍ വരാറുള്ളൂവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം ഒന്നിക്കുന്ന സമയത്ത് ഇടയ്ക്ക് ദുബായിലും താമസിക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമാഭിനയത്തെക്കാള്‍ സാഹിത്യം, സംഗീതം എന്നീ മേഖലകളോടാണ് മക്കള്‍ക്ക് താത്പര്യമെന്നും മറ്റ് കാര്യങ്ങള്‍ക്ക് താന്‍ നിര്‍ബന്ധിക്കാറില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സജി ചെറിയാമുമായി സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘രണ്ട് മക്കളാണ് ഉള്ളത്. മകള്‍ വിദേശത്താണുള്ളത്. തായ്‌ലന്‍ഡിലാണ് അവര്‍ പഠിക്കുന്നത്. സ്‌പോര്‍ട്‌സിനോടാണ് അവരുടെ ഇന്‍ട്രസ്റ്റ്. തായ്‌ലന്‍ഡില്‍ മോയ് തായ് എന്നൊരു മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുകയാണ്. മകന്‍ ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ് അയാള്‍. ഒരുപാട് യാത്രകള്‍ ചെയ്യുന്നയാളാണ് പ്രണവ്.
അഭിനയത്തെക്കാള്‍ എഴുത്തിനോടും മ്യൂസിക്കിനോടുമാണ് അയാള്‍ക്ക് താത്പര്യം. ചെന്നൈ ബേസ്ഡായിട്ടാണ് താമസം. വല്ലപ്പോഴും മാത്രമേ കൊച്ചിയിലെ വീട്ടിലേക്ക് അവര്‍ വരാറുള്ളൂ. പിന്നെ ഫാമിലിയുമായി ഒന്നിക്കുമ്പോള്‍ ഇടയ്ക്ക് ദുബായിലും താമസിക്കാറുണ്ട്. മക്കള്‍ക്ക് സിനിമാഭിനയത്തെക്കാള്‍ സാഹിത്യത്തോടും സംഗീതത്തോടുമൊക്കെയാണ് കൂടുതല്‍ താത്പര്യം. മറ്റ് കാര്യങ്ങള്‍ക്ക് ഞാന്‍ അങ്ങനെ നിര്‍ബന്ധിക്കാറില്ല,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal about the interest of his children’s