തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എവർഗ്രീൻ സിനിമയാണ് രാജാവിന്റെ മകന്‍. അദ്ദേഹത്തിന് പുറമെ രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച സിനിമ 1986 ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എവർഗ്രീൻ സിനിമയാണ് രാജാവിന്റെ മകന്‍. അദ്ദേഹത്തിന് പുറമെ രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച സിനിമ 1986 ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായകപദവിയിലേക്ക് ഉയര്‍ത്തിയ സിനിമ കൂടിയായിരുന്നു ഇത്. ‘വിന്‍സന്റ് ഗോമസ്’ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ രാജാവിന്റെ മകനില്‍ എത്തിയത്. മലയാളിക്ക് അന്നുവരെ കണ്ടു പരിചയമില്ലാത്ത വില്ലന്‍ പരിവേഷമുള്ള നായക കഥാപാത്രമായിരുന്നു വിന്‍സെന്റ് ഗോമസ്.
പാവം മോഹൻലാൽ എന്ന നിലയിൽ നിന്ന് തന്നെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോയ സിനിമയാണ് രാജാവിന്റെ മകനെന്ന് പറയുകയാണ് മോഹൻലാൽ. ചിത്രത്തിലെ വളരെ ശ്രദ്ധ നേടിയ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഡയലോഗ് പിൽക്കാലത്ത് ആളുകൾ ആഘോഷിക്കുന്ന ഒന്നായി മാറുമെന്ന് താൻ കരുതിയില്ലെന്നും അതെല്ലാം സ്ക്രിപ്റ്റിന്റെ ഗുണമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘വിന്‍സെന്റ് ഗോമസ് എന്ന് പറയുന്ന ആ കഥാപാത്രത്തിന്റെ തുടക്കവും ഒടുക്കവുമൊക്കെയുണ്ട്. ഏറ്റവും മനോഹരമായിട്ട് അവതരിപ്പിക്കുക എന്ന് പറയുന്നത് നമ്മുടെ കടമയാണ്. എല്ലാം നന്നാവുമ്പോള്‍ ആ സിനിമയും നന്നാകും. അത്തരത്തില്‍ സംഭവിച്ചൊരു സിനിമയാണ് രാജാവിന്റെ മകന്‍.
ഒരുപക്ഷേ പാവം മോഹന്‍ലാല്‍ എന്ന നിലയില്‍ നിന്നും നമ്മളെ വേറെ ഒരു ലെവലിലേക്ക് കൊണ്ടുപോയ ചിത്രം കൂടിയാണ് അത്.
ഒരു സംവിധായകനോ അല്ലെങ്കില്‍ തിരക്കഥാകൃത്തുകള്‍ക്കോ ഒരുപാട് കാര്യങ്ങള്‍ ഒരു ആക്ടര്‍ക്ക് മനസിലാക്കിത്തരാന്‍ പറ്റും. എന്താണ് ഈ സീന്‍ കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് കിട്ടുന്ന മറുപടി നമ്മുടെ മനസില്‍ കിടക്കും. അത് തീര്‍ച്ചയായും നമ്മളെ അഭിനയിക്കുന്നതില്‍ സഹായിക്കും.
രാജാവിന്റെ മകനില്‍ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന് വിന്‍സെന്റ് ഗോമസ് പറയുന്ന ഡയലോഗ് ആളുകള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഒരു പ്രത്യേക സിറ്റുവേഷനില്‍ ഒരാളെ സഹായിക്കാന്‍ വേണ്ടി വിന്‍സെന്റ് ഗോമസ് കൊടുക്കുന്ന ഒരു കോഡാണ് അത്. വേറെ വഴിയില്ലാത്തതുകൊണ്ട് അദ്ദേഹം സൈഡിലുള്ള ഒരു കലണ്ടറില്‍ ഈ നമ്പര്‍ എഴുതുന്നു.
ആ സീന്‍ ഞങ്ങള്‍ എടുക്കുമ്പോള്‍ പില്‍ക്കാലത്ത് ആളുകള്‍ മനസില്‍ കൊണ്ടുനടക്കുന്ന, ആഘോഷിക്കുന്ന ഒരു സീനായി അത് മാറുമെന്ന് കരുതിയിട്ടില്ല. അത്തരത്തില്‍ പവര്‍ഫുളായിട്ടുള്ള ഒരുപാട് ഡയലോഗുകള്‍ ആ ചിത്രത്തിലുണ്ട്. പലതും ഇന്നും ആളുകള്‍ പറയുന്നുണ്ട്. അത് സ്‌ക്രിപ്റ്റിങ്ങിന്റെ ഗുണം തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal About His dialogues In Rajavinte Makan Movie