എം.ജെ.അക്ബര്‍ മാനനഷ്ടക്കേസ്; പ്രിയാ രമണിക്കെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി
me too
എം.ജെ.അക്ബര്‍ മാനനഷ്ടക്കേസ്; പ്രിയാ രമണിക്കെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി
ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2019, 1:32 pm
പ്രിയ രമണിയാണ് മീ ടു ക്യാംപെയിനിലൂടെ എം ജെ അക്ബറിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശമാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ അക്ബറിനെതിരെ രംഗത്തുവന്നിരുന്നു.

ന്യൂദല്‍ഹി:മുന്‍ കേന്ദ്ര മന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗീക ആരോപണ കേസില്‍ മാധ്യമപ്രര്‍ത്തക പ്രിയാരമണിക്കെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി. എന്നാല്‍ പ്രിയകുറ്റം നിഷേധിച്ചു.

അഡിഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍വിശാലിന് മുമ്പാകെ പ്രിയാ രമണി കുറ്റം നിഷേധിക്കുകയായിരുന്നു.

അക്ബര്‍ നല്‍കിയ മാനനഷ്ട കേസിലാണ് നടപടി. അക്ബറിനു വേണ്ടി അഭിഭാഷക ഗീത ലുത്രയാണ് കോടതിയില്‍ ഹാജരായത്.

പ്രിയ രമണിയാണ് മീ ടു ക്യാംപെയിനിലൂടെ എം ജെ അക്ബറിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശമാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ അക്ബറിനെതിരെ രംഗത്തുവന്നിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച എം.ജെ അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

മീടു ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ടെലിഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്നു അക്ബര്‍.