1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് മീന. 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് മീന ബാലതാരമായി മലയാളത്തില്‍ എത്തുന്നത്.

1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് മീന. 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് മീന ബാലതാരമായി മലയാളത്തില്‍ എത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി മികച്ച സിനിമകളിലാണ് മീന ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരോടൊപ്പവും കമല്‍ ഹാസന്‍, രജിനികാന്ത്, ചിരഞ്ജീവി എന്നീ സൂപ്പര്‍താരങ്ങളുടെ ഒപ്പവും അഭിനയിക്കാനുള്ള അവസരം മീനക്ക് ലഭിച്ചിരുന്നു.
ഇപ്പോള്‍ അവൈ ഷണ്‍മുഖി എന്ന സിനിമയില്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് മീന. അതിലെ കിസ്സിങ് സീനിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ കരഞ്ഞുവെന്നാണ് നടി പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന.
‘അന്നൊക്കെ കമല്‍ സാറിന്റെ പടമാണെങ്കില്‍ അതില്‍ ഒരു ചെറിയ കിസ്സിങ് സീനെങ്കിലും ഉണ്ടാകുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെ അവൈ ഷണ്‍മുഖി എന്ന സിനിമ ചെയ്യാന്‍ ഓക്കെ പറയുമ്പോള്‍ ഞാന്‍ ഈ കാര്യം ഓര്‍ത്തിരുന്നില്ല എന്നതാണ് സത്യം.
അങ്ങനെ രണ്ടാമത്തെ ദിവസം ഷൂട്ട് ചെയ്തത് പാര്‍ക്കില്‍ സംസാരിച്ച് നില്‍ക്കുന്ന സീനായിരുന്നു. എന്നോട് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നിട്ട് കിസ്സിങ് സീനുണ്ടെന്ന് പറഞ്ഞു.
അത് കേട്ടതോടെ എനിക്ക് ആകെ പേടിയായി. ‘അയ്യോ കിസ്സിങ് സീനോ, ഇതിനെ കുറിച്ച് ഞാന്‍ ഇതുവരെ ഓര്‍ത്തതേയില്ലല്ലോ’യെന്ന് അപ്പോഴാണ് ഞാന്‍ സത്യത്തില്‍ ചിന്തിക്കുന്നത് (ചിരി).
ഞാന്‍ അങ്ങനെയൊരു സീന്‍ ചെയ്യാന്‍ അപ്പോള്‍ കംഫേര്‍ട്ടബിള്‍ ആയിരുന്നില്ല. ഞാന്‍ ഉടനെ അമ്മയോട് കാര്യം പറഞ്ഞു. സംവിധായകനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് അദ്ദേഹത്തോട് പറയാന്‍ പേടിയായിരുന്നു. രവികുമാര്‍ സാര്‍ ആയിരുന്നല്ലോ സംവിധായകന്‍.
അദ്ദേഹം അന്ന് വളരെ ഡോമിനേറ്റിങ്ങായ ഒരു സംവിധായകനായിരുന്നു. പക്ഷെ അമ്മ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങുമ്പോഴേക്കും ഷോട്ട് റെഡിയായെന്ന് വിളിച്ചു പറഞ്ഞു. അതോടെ ഞാന്‍ ശരിക്കും കരഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു (ചിരി),’ മീന പറഞ്ഞു.
Content Highlight: Meena Talks About Kissing Scene With Kamal Haasan