ആദ്യമായാണ് അത്തരമൊരു സോളോ ട്രിപ്പ്; ഇതാണ് അതിനുള്ള സമയമെന്ന് മനസിലായി: മീന
ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് മീന. രജനികാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ചിരഞ്ജീവി, ബാലകൃഷ്ണ, രവിചന്ദ്രൻ, സത്യരാജ് തുടങ്ങിയ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.
ഒരു നടി എന്ന നിലയിൽ തന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഇൻഡസ്ട്രി മലയാളമാണെന്നും തനിക്ക് ഒരു സോളോ ട്രിപ്പ് പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് സാധിച്ചെന്നും പറയുകയാണ് താരം. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീന.
‘റീസെന്റലി ഇപ്പളാണ് ഞാൻ ആദ്യമായി ഒരു സോളോ ട്രിപ്പ് പോകുന്നത്. എന്റെ ഫ്രണ്ട്‌സ് എല്ലാം എപ്പളോ ചെയ്തു കഴിഞ്ഞ കാര്യമാണ്. പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു ഒറ്റയ്ക്ക് ഒരു ട്രിപ്പ് പോകുക എന്നുള്ളത്.

മീന, Photo: Meena/ Instagram
കാരണം എപ്പോളും ചിന്തിക്കുന്ന ഒരു കാര്യമാണത്. എപ്പോൾ നമുക്ക് ചാൻസ് കിട്ടുമോ, നമുക്ക് ഒരു ഓപ്പർച്യുണിറ്റി കിട്ടുമെന്ന് നോക്കി നിൽക്കുകയായിരുന്നു. ആ സമയം ചാൻസ് കിട്ടിയപ്പോൾ തന്നെ തീരുമാനിക്കുകയായിരുന്നു ഒറ്റയ്ക്കൊരു ട്രിപ്പ് പോകാമെന്ന്. ഇതാണ് അതിനുള്ള സമയമെന്ന മനസിലായി.
ജപ്പാൻ ഏറ്റവും മനോഹരമായതും ഏറ്റവും സേഫ് ആയ ഒരു രാജ്യമാണ്. അത് കൊണ്ട് തന്നെ ഒന്ന് പോയി നോക്കാം എന്ന് കരുതി. കംപ്ലീറ്റിലി ഒരു സോളോ ട്രിപ്പ് എന്ന് പറയാൻ കഴിയില്ല. കാരണം എന്റെ ഗൈഡും ഡ്രൈവറും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
എന്നിരുന്നാലും എനിക്ക് പോകാൻ തോന്നിന്നിടത്തേക്ക് ഞാൻ പോകുകയും കഴിക്കാൻ തോന്നുന്ന ഭക്ഷണം കഴിക്കുകയും ചെയ്തു. അവിടെ ഒന്നും ആരും എന്നെ തിരിച്ചറിഞ്ഞില്ല. അതിനാൽ തന്നെ എല്ലായിടത്തേക്ക് പോകാനും, വേണ്ടത് വാങ്ങി കഴിക്കാനും എല്ലാത്തിനും എനിക്ക് കഴിഞ്ഞു. അതൊരു വല്ലാത്ത തിരിച്ചറിവാണ്,’ മീന പറഞ്ഞു.

ദൃശ്യം, Photo: The Indian Express
കൂടാതെ ഒരു നടി എന്ന നിലയിൽ തന്റെ വളർച്ചയ്ക്ക് സഹായിച്ച ഇൻഡസ്ട്രി മലയാളമാണെന്നും മീന കൂട്ടിച്ചേർത്തു. താരം ഇന്നും നായികയായി സിനിമ ഇൻഡസ്ട്രിയിൽ സജീവമാണ്. ഇപ്പോഴിതാ താരം ആദ്യമായി അഭിനയിച്ച വെബ് സീരീസ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ എന്ന മലയാളം വെബ് സീരീസിലൂടെയാണ് മീനയുടെ ഡിജിറ്റൽ അരങ്ങേറ്റം.
മീനയ്‌ക്കൊപ്പം വിനീത്, ഹക്കീം ഷാ, സഞ്ജന ദീപു എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ വികാരങ്ങളിലും മറഞ്ഞിരിക്കുന്ന സത്യങ്ങളിലും വേരൂന്നിയ തനതായ കഥകൾ പറയുന്ന ഒരു ആന്തോളജി പരമ്പരയുടെ ഭാഗമാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’