രജനീകാന്ത് ചിത്രം പേട്ടയിലെ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് യൂടൂബിൽ
Entertainment
രജനീകാന്ത് ചിത്രം പേട്ടയിലെ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് യൂടൂബിൽ
ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 5:03 pm

ചെന്നൈ: കാര്‍ത്തിക് സുബ്ബരാജിന്റെ രജനീകാന്ത് ചിത്രം “പേട്ട”യിലെ ഗാനം ഇന്ന് വൈകിട്ട് ആറ് മണിയോടെ പുറത്തിറങ്ങും. “മരണ മാസ്സ്” എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങുക. ഈ “മരണമാസ്സ്‌” ഗാനം പുറത്തിറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപേ തന്നെ ആരാധകരെ ആവേശഭരിതരാക്കി പാട്ടിന്റെ മേക്കിംഗ് വീഡിയോയും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറത്തു വിട്ടു.

Also Read കോംഗോ പനിയെക്കുറിച്ചുള്ള പ്രചരണം തെറ്റ്, നിരീക്ഷണത്തിലുള്ളത് നേരത്തെ രോഗം വന്നയാള്‍

വിവേക് രചിച്ച് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എസ്. പി. ബാലസുബ്രഹ്മണ്യമാണ്. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് എസ്‌. പി. ബി. ഒരു രജനീകാന്ത് ചിത്രത്തിന് വേണ്ടി പാടുന്നത് എന്ന പ്രത്യേകതയും “പേട്ട”യ്ക്കുണ്ട്.

ചിത്രത്തിൽ വില്ലനായെത്തുന്നത് സാക്ഷാൽ “മക്കൾ സെൽവൻ” വിജയ് സേതുപതിയാണ്. സേതുപതിക്കൊപ്പം പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ധിക്കിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. “2.0”യ്ക്ക് ശേഷം തെന്നിന്ത്യൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് “പേട്ട”.

Also Read സിമ്പാ; രണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ബോബി സിൻഹ, സിമ്രന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള നടൻ മണികണ്ഠനും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.