2026 ഐ.പി.എല്‍ ജേതാക്കളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. വൈഭവ് സൂര്യവംശി, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ തങ്ങളുടെ മികച്ച പ്രകടനം തുടര്‍ന്നാല്‍ രാജസ്ഥാന്‍ കപ്പടിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2026 ഐ.പി.എല്‍ ജേതാക്കളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. വൈഭവ് സൂര്യവംശി, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ തങ്ങളുടെ മികച്ച പ്രകടനം തുടര്‍ന്നാല്‍ രാജസ്ഥാന്‍ കപ്പടിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഫൈനലിലും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.

മനോജ് തിവാരി.
‘അവര്‍ക്ക് എന്ത് കൊണ്ട് ചാമ്പ്യന്മാരായിക്കൂടാ? ഇതേ പ്രകടനം തുടര്‍ന്നാല്‍ അവര്‍ കിരീടമുയര്‍ത്തിയേക്കും. സൂര്യവംശി (വൈഭവ്), ജെയ്സ്വാള്‍ (യശസ്വി), ജുറെല്‍ (ധ്രുവ്) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റിങ് കൈകാര്യം ചെയ്യുന്നു.
ബൗളിങ്ങിലാണെങ്കില്‍ ജോഫ്ര ആര്‍ച്ചറും നന്ദ്രേ ബര്‍ഗറും മികച്ച ഫോമിലാണ്. ബിഷ്ണോയി (രവി)യും ടീമിന് ശക്തിപകരുന്നുണ്ട്. അതിനാല്‍ തന്നെ ഈ രണ്ട് ടീമുകളും (രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും വീണ്ടും ഫൈനലില്‍ ഏറ്റുമുട്ടുമാന്‍ സാധ്യതയുണ്ട്,’ മനോജ് തിവാരി പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്ഥാനും ആര്‍.സി.ബിയും ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ആര്‍.ആര്‍ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി ഒരു ഘട്ടത്തില്‍ പതറിയെങ്കിലും നിശ്ചിത ഓവറില്‍ 201 റണ്‍സെടുത്തിരുന്നു.

വൈഭവ് സൂര്യവംശിയും ധ്രുവ് ജുറെലും. Photo: Rajasthan Royals/x.com
ഇത് പിന്തുടര്‍ന്ന രാജസ്ഥാന്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയാണ് വിജയം നേടിയെടുത്തത്. ജുറെലിന്റെയും വൈഭവന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 202ന്റെ വിജയലക്ഷ്യം ടീം മറികടന്നത് 12 പന്തുകള്‍ ബാക്കി നില്‍ക്കെയാണ്. ഈ വിജയത്തിന് പിന്നാലെയാണ് തിവാരിയുടെ ഈ പ്രതികരണം.
ഐ.പി.എല്ലില്‍ ഇതുവരെ രാജസ്ഥാനും ബെംഗളൂരുവും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടില്ല. 2022ല്‍ ഇരു ടീമുകളും ക്വാളിഫയറിലും 2024ല്‍ എലിമിനേറ്ററിലുമാണ് നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ രണ്ടിലും രാജസ്ഥാനാണ് വിജയിച്ചത്.
Content Highlight: Manoj Tiwari predicts that RR and RCB could face in final of IPL 2026 and RR could be champions