നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചു. 1981ലാണ് മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന്റെ പേര് മണിയന്‍പിള്ള രാജു എന്നായി മാറുന്നത്.
ഇപ്പോള്‍ ഡയലോഗ് എളുപ്പത്തില്‍ കാണാതെ പഠിക്കുന്ന നടന്മാരെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഡയലോഗ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ മിടുക്കന്‍ മോഹന്‍ലാല്‍ ആണെന്നും അത് കഴിഞ്ഞാല്‍ പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും മണിയന്‍പിള്ള രാജു പറയുന്നു.

ഒന്നോ രണ്ടോ തവണ വായിച്ച് നോക്കിയ ശേഷം അവര്‍ ടേക്ക് എടുക്കാമെന്ന് പറയുമെന്നും നടന്‍ തിക്കുറിശ്ശിയും അങ്ങനെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘ഡയലോഗ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ മിടുക്കന്‍ മോഹന്‍ലാല്‍ ആണ്. അത് കഴിഞ്ഞാല്‍ പൃഥ്വിരാജാണ്. പത്ത് പേജ് ഡയലോഗുകള്‍ കൊടുത്താല്‍ രണ്ടുപേരും എളുപ്പത്തില്‍ പഠിക്കും. ഒന്നോ രണ്ടോ തവണ വായിച്ച് നോക്കിയ ശേഷം അവര്‍ ടേക്ക് എടുക്കാമെന്ന് പറയും.
അത് ഒരു പ്രത്യേക സെന്‍സാണ്. തിക്കുറിശ്ശി ചേട്ടനും അങ്ങനെ ആയിരുന്നു. അദ്ദേഹം കുട്ടിക്കാലത്ത് പഠിച്ചതും സിനിമകളിലെ തന്റെ നല്ല ലെങ്ത്തി ആയ ഡയലോഗുകളുമൊക്കെ അവസാന കാലം വരെ ഓര്‍ത്തു വെച്ചിരുന്നു.
നമ്മള്‍ അദ്ദേഹത്തിനെ കൊണ്ട് ഷൂട്ടിന്റെ സമയത്ത് ഡയലോഗ് പറയിപ്പിച്ചാല്‍ പിന്നീട് ഒരു മാസം കഴിഞ്ഞിട്ട് ഡബ്ബിങ്ങിന് വരുമ്പോളും അദ്ദേഹം അത് ഓര്‍ത്തു വെച്ചിട്ടുണ്ടാകും. സ്‌ക്രിപ്റ്റ് കാണാതെ ആ ഡയലോഗ് പറയാന്‍ അദ്ദേഹത്തിന് സാധിക്കും,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla Raju Talks About Prithviraj Sukumaran And Mohanlal