മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു പറയുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
അധിപന്‍ സിനിമയിലെ ക്ലൈമാക്‌സ് ഫൈറ്റിന് തൊണ്ട വേദനിച്ചിട്ടും, കണ്ണ് നിറഞ്ഞിട്ടും പിന്നെയും പോയി മോഹന്‍ലാല്‍ ഫൈറ്റ് ചെയ്തു എന്നത് സത്യമായ കാര്യമാമെന്ന് മണിയന്‍പിള്ള രാജു പറയുന്നു.
പ്രൊഡ്യൂസറിന് നഷ്ടം വരുത്തുന്ന ഒരു പരിപാടിയും മോഹന്‍ലാല്‍ ചെയ്യില്ലെന്നും അദ്ദേഹം നൂറ് ശതമാനവും നമ്മുടെ കൂടെ തന്നെ ഉണ്ടാകുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ഷൂട്ടിന്റെ സമത്ത് ഉറക്കം ശരിയാകാതെ വരുമ്പോള്‍ അറിയാതെ എങ്കിലും മറ്റുള്ളവര്‍ എന്തെങ്കിലും തരത്തില്‍ അസ്വസ്ഥത പ്രകടപ്പിക്കുമെന്നും എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.
നമുക്ക് പൈസ കിട്ടുന്നതിലും പ്രശംസിക്കപ്പെടുന്നതിലും പ്രെഡ്യൂസര്‍ക്ക് ഒരു വലിയ പങ്കുണ്ട്. അതുകൊണ്ട് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നാണ് മോഹന്‍ലാല്‍ പറയാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്കസ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു പറയുന്നു.
‘പ്രൊഡ്യൂസറിന് ഒരു രൂപ നഷ്ടം വരുന്ന പരിപാടിയും പുള്ളി ചെയ്യില്ല. നൂറ് ശതമാനവും നമ്മുടെ കൂടെ നില്‍ക്കും. നമ്മളൊക്കെ കഴിഞ്ഞ അഞ്ച് ദിവസമായി രാത്രി ഉറങ്ങിയിട്ട് എല്ലാ ദിവസവും വെളുപ്പിന് ആറുമണി വരെ ആകുമെന്ന് എന്നൊക്കെ അറിയാതെ എങ്കിലും പറയും. പക്ഷേ അദ്ദേഹം പറയില്ല.
അങ്ങനെ എന്തെങ്കിലും കാര്യം പുള്ളിയുടെ അടുത്തു പറഞ്ഞാല്‍, മോഹന്‍ലാല്‍ പറയും. ‘നമ്മള്‍ക്ക് പൈസ കിട്ടുന്നതും. പ്രശംസിക്കപ്പെടുന്നതുമൊക്കെ ഇദ്ദേഹം മുടക്കുന്ന പൈസകൊണ്ടല്ലേ. അപ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടതല്ലേ, അവര്‍ കഷ്ടപ്പെട്ടൊക്കെ അല്ലേ പൈസ കൊണ്ടുവരുന്നത് എത്രദിവസമാണെങ്കിലും അത് നമ്മുടെ ജോലിയാണ് അത് ചെയ്യണം’ എന്ന് പറയും,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla raju talks about Mohanlal