മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. കലണ്ടറിലുള്ള ശിവകാശി ദൈവങ്ങളുടെ പുറകിലുള്ള ഹാലോ പോലെ ഉള്ളവരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് മണിയന്‍പിള്ള രാജു പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഭയങ്കര പോസിറ്റീവ് ആണെന്നും മമ്മൂട്ടി ദേഷ്യപ്പെടുകയും വഴക്ക് പറയുകയും ചെയ്യുമെങ്കിലും ശുദ്ധ ഹൃദയനാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എടുത്ത് കഴിഞ്ഞാല്‍ ഈ കലണ്ടറിലുള്ള ശിവകാശി ദൈവങ്ങളുടെ പുറകിലുള്ള ഹാലോ കാണില്ലേ അതുപോലെ ഹാലോ ഉള്ളവരാണ്. അത് രണ്ടുപേര്‍ക്കും അറിയില്ല എന്ന് മാത്രം. മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും രണ്ടുപേരും വളരെ പോസിറ്റീവ് ആണ്. മമ്മൂക്ക ദേഷ്യപ്പെടും വഴക്ക് പറയും പക്ഷെ ശുദ്ധ ഹൃദയനാണ്.
മോഹന്‍ലാല്‍ ഒരു മനുഷ്യന്റെ അടുത്തും ദേഷ്യപ്പെടില്ല. അദ്ദേഹം ആരുടെ അടുത്തും വഴക്ക് പറയുന്നതോ ദേഷ്യപ്പെടുന്നതോ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ക്ക് ആരോടെങ്കിലും ദേഷ്യപ്പെട്ടുകൂടേയെന്ന് ചോദിക്കുമ്പോള്‍ മോഹന്‍ലാല്‍ പറയും ‘നമുക്ക് ആരെയും വാക്കുകൊണ്ടുപോലും വേദനിപ്പിക്കാനുള്ള അവകാശമില്ല’ എന്ന്. അതാണ് മോഹന്‍ലാലിന്റെ ശീലം. ഞാനൊക്കെ ഷിപ്രകോപിയാണ്. പെട്ടെന്നു ദേഷ്യപ്പെടും പിന്നെ കുറ്റബോധം തോന്നും,’ മണിയന്‍പിള്ള രാജു പറയുന്നു.