മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചു. 1981ലാണ് മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന്റെ പേര് മണിയന്‍പിള്ള രാജു എന്നായി മാറുന്നത്.
താനൊരു ക്യാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് അദ്ദേഹം അടുത്തിടെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.പണ്ട് ബന്ധങ്ങള്‍ക്ക് നല്ല മൂല്യമുണ്ടായിരുന്നു ഇന്ന് അത് ഇല്ലെന്ന് മണിയന്‍പിള്ള രാജു പറയുന്നു.
താന്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ തന്നെ കാണാന്‍ വന്നെന്നും അത്രയും തിരക്കുള്ള നടനായിട്ട് കൂടി അദ്ദേഹം വീട്ടില്‍ വന്ന് കുറച്ച് സമയം ചിലവഴിച്ചിട്ടാണ് പോയതെന്നും മണിയന്‍പിള്ള രാജു പറയുന്നു. അതുപോലെ മമ്മൂട്ടിയും തന്നെ കാണാന്‍ വന്നുവെന്ന് അദ്ദേഹം പറയുന്നു. നിര്‍മാതാവ് രഞ്ജിത്തുമായി താന്‍ എപ്പോഴും കമ്മ്യൂണിക്കേഷനുണ്ടെന്നും അദ്ദേഹവും തന്നെ കാണാന്‍ ആയി വന്നിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ക്യാന്‍സര്‍ ആയി ആശുപത്രിയില്‍ കിടന്ന് ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, ഇത്രയും തിരക്കളുള്ള മോഹന്‍ലാല്‍ എന്നെ കാണാന്‍ വന്നു. ഒന്നര മണിക്കൂര്‍ അവിടെ ഉണ്ടായിരുന്നു. എറണാകുളത്ത് നിന്ന് മമ്മൂട്ടി എന്നെ കാണാന്‍ വന്നു. അതുപോലെ രജുപത്ര രഞ്ജിത്തും ഞാനും എന്നും ഫോണില്‍ വിളിക്കുന്നതാണ് അദ്ദേഹവും എന്നെ കാണാന്‍ വന്നിരുന്നു.
പിന്നെകുറെ ദിവസം കഴിഞ്ഞ് ഗണേഷ്‌കുമാര്‍ വന്നിരുന്നു. നമ്മളുടെ കുടുംബ സുഹൃത്തായ ഒരാള്‍ കാണാന്‍ വന്നു. വേറെ സിനിമയില്‍ നിന്ന് ആരും കാണാന്‍ വന്നിട്ടില്ല. മറ്റുള്ളവര്‍ വിചാരിച്ചത് കാണാന്‍ വരാന്‍ പാടില്ല എന്നാണ്, ഇമ്യൂനിറ്റി ഉള്ളതുകൊണ്ട്. പക്ഷേ അത് ശെരിയാണ്. ഞാന്‍ അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങി പോകാറില്ലായിരുന്നു,’ മണിയന്‍പിള്ളരാജു പറയുന്നു.
Content highlight: Maniyanpilla Raju says that relationships used to have great value, but today they don’t.